മദീന: ഈ വർഷത്തെ ഹജ്ജിനായി എത്തിയ 7 ലക്ഷത്തിലേറെ തീർഥാടകർ പ്രവാചക നഗരിയായ മദീനയിൽ. കര, നാവിക, വ്യോമ ഗതാഗതം വഴി എത്തിയവരും ഇതിൽ ഉൾപ്പെടും. ദിവസേന മുക്കാൽ ലക്ഷത്തിലേറെ പേർ നേരിട്ട് മദീനയിൽ എത്തുന്നുണ്ട്.

ഏതാനും ദിവസം ഇവിടെ താമസിച്ച് പ്രവാചക പള്ളിയായ മസ്ജിദുന്നബവിയും മറ്റു ചരിത്ര, സാംസ്കാരിക കേന്ദ്രങ്ങളും സന്ദർശിച്ച ശേഷം തീർഥാടകർ മക്കയിലേക്കു മടങ്ങും. ഇവരിൽ 6 ലക്ഷത്തോളം പേർ ഇതിനകം മക്കയിൽ എത്തി. ഹജ്ജിനു മുന്നോടിയായി ശേഷിച്ച തീർഥാടകരെയും മക്കയിൽ എത്തിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here