കൊച്ചി/ സ്റ്റോക്ക് പാർക്ക്:റിലയൻസ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയർപേഴ്‌സണുമായ ശ്രീമതി നിത എം. അംബാനി, യുകെയിലെ ബക്കിംഗ്ഹാംഷെയറിലെ സ്റ്റോക്ക് പാർക്കിൽ നടക്കുന്ന ബൂഡിൽസ് ടെന്നീസിൽ ആദ്യ റിലയൻസ് ഫൗണ്ടേഷൻ ഇഎസ്എ കപ്പ് ഡീയാഗോ ഷ്വാർട്‌സ്മാന് സമ്മാനിച്ചു. റിലയൻസ് ഫൗണ്ടേഷൻ ഇഎസ്എ കപ്പ് ദി ബൂഡിൽസ് ടെന്നീസിലെ വിജയികൾക്കായി ഏർപ്പെടുത്തിയ ഒരു പുതിയ അവാർഡാണ് .

ഈ വർഷം 19-ാം വാർഷികം ആഘോഷിക്കുന്ന ബൂഡിൽസ് ടെന്നീസ് ഏറ്റവും ആഡംബരത്തോടെയുള്ള ഒരു എക്സിബിഷൻ ടെന്നീസ് ഇവന്റാണ് . 2023 ജൂൺ 27 – ജൂലൈ 1 വരെ 5 ദിവസങ്ങളിൽ സ്റ്റോക്ക് പാർക്കിൽ നടക്കുന്ന മത്സരത്തിലെ വിജയികൾക്ക് റിലയൻസ് ഫൗണ്ടേഷൻ ഇഎസ്എ കപ്പ് സമ്മാനിക്കും.

ചൊവ്വാഴ്ച, (ജൂൺ 27) ശ്രീമതി നിത എം. അംബാനി ആദ്യ റിലയൻസ് ഫൗണ്ടേഷൻ ഇഎസ്എ കപ്പ് ജേതാവായ അർജന്റീനക്കാരനായ ഡീയാഗോ ഷ്വാർട്‌സ്മാന് സമ്മാനിച്ചു, യുകെയിലെ ബക്കിംഗ്ഹാംഷെയർ ആസ്ഥാനമായുള്ള ആക്‌ഷൻ 4 യൂത്ത് എന്ന സ്ഥാപനത്തിന് സംഭാവനയും നൽകി.

“ മികച്ച ടെന്നീസ് കാണാനും ഒരു സമൂഹത്തെ ഒരുമിച്ച് കൊണ്ടുവരുന്നതിൽ സ്‌പോർട്‌സിന്റെ പ്രാധാന്യം ആഘോഷിക്കാനും സാധിച്ചതിൽ ഇന്നെനിക്ക് അതിയായ സന്തോഷമുണ്ട്. എല്ലാ യുവജനങ്ങളും അവർ തിരഞ്ഞെടുക്കുന്ന ഏതെങ്കിലും ഒരു കായിക ഇനത്തിൽ ഏർപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നു, ഒപ്പം നിങ്ങളിലേക്കും നിങ്ങളുടെ ചുറ്റുമുള്ളവരിലേക്കും ഉത്സാഹവും പോസിറ്റീവ് മനോഭാവവും കൊണ്ടുവരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.” റിലയൻസ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയർപേഴ്‌സണുമായ ശ്രീമതി നിത എം. അംബാനി പറഞ്ഞു.

നിത എം. അംബാനിയുടെ നേതൃത്വത്തിൽ റിലയൻസ് ഫൗണ്ടേഷൻ (റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ സിഎസ്ആർ വിഭാഗം) നടത്തുന്ന സമഗ്ര വികസന പരിപാടിയാണ് ഇ എസ് എ (Education and Sports for All) സംരംഭം.

ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ സ്വാധീനിക്കുന്നതിനൊപ്പം , ബൂഡിൽസ് ടെന്നീസ് ചലഞ്ചിലൂടെ, ഇ എസ് എ സംരംഭം ഇന്ത്യയ്ക്ക് പുറത്ത് സ്റ്റോക്ക് പാർക്കിലെ കുട്ടികളുടെ ജീവിതത്തെ സ്പർശിക്കുകയും എല്ലാവർക്കുമായി സ്പോർട്സ് പ്രാപ്യമാക്കുകയും ചെയ്യുന്നതിനൊപ്പം അടുത്ത തലമുറയെ അവരുടെ ദൈനംദിന ജീവിതത്തിൽ കായിക വിനോദങ്ങളിൽ ഏർപ്പെടാൻ പ്രചോദിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇപ്പോൾ ലക്ഷ്യമിടുന്നത്.

പാൻഡെമിക്കിന് ശേഷം 2023-ൽ യു കെ യിലെ ഈ പ്രിയപ്പെട്ട ഇവന്റിന്റെ തിരിച്ചുവരവിൽ ആരാധകർ ആവേശത്തിലാണ്. സ്റ്റോക്ക് പാർക്കിന്റെ ഉടമകളായ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഇതുവരെയുള്ളതിൽ നിന്നും കൂടുതൽ മികച്ച ബൂഡിൽസ് അനുഭവം നൽകാനുള്ള ശ്രമത്തിലാണ് . ടെന്നീസ് താരങ്ങളായ സ്റ്റെഫാനോസ് സിറ്റ്‌സിപാസ് (ലോക നമ്പർ 5), ഹോൾഗർ റൂൺ (ലോക നമ്പർ. 6), ആന്ദ്രേ റുബ്ലെവ് (ലോക നമ്പർ 7) എന്നിവരുൾപ്പെടെ ലോകത്തിലെ മികച്ച 20 പുരുഷ ടെന്നീസ് കളിക്കാരിൽ ഏഴു പേരും ഈ വർഷം ബൂഡിൽസ് ടെന്നീസിൽ കളിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here