
റിയാദ്: സൗദി അറേബ്യയിലെ ജിദ്ദ നഗരത്തിലുള്ള അമേരിക്കൻ കോൺസുലേറ്റിന് നേർക്ക് വെടിവയ്പ്. ആക്രമണത്തിൽ നേപ്പാൾ സ്വദേശിയായ കോൺസുലേറ്റ് സുരക്ഷാജീവനക്കാരൻ കൊലപ്പെട്ടു.
സുരക്ഷാസേന നടത്തിയ പ്രത്യാക്രമണത്തിൽ അക്രമിയും മരിച്ചു. ഇയാളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ബുധനാഴ്ച വൈകിട്ടാണ് ആക്രമണം നടന്നത്. കാറിലെത്തിയ അക്രമി യന്ത്രത്തോക്ക് ഉപയോഗിച്ച് കോൺസുലേറ്റ് കവാടത്തിന് നേർക്ക് വെടിയുതിർക്കുകയായിരുന്നു.
പ്രദേശം നിലവിൽ സുരക്ഷിതമാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും അധികൃതർ അറിയിച്ചു.