തിരുവന്തപുരം: കേരളത്തിലെ ജിയോ ഭാരത് ഫോണുകളുടെ ഉത്‌ഘാടനം ഐടി മിഷൻ ഡയറക്ടർ അനുകുമാരി ഐഎഎസ് നിർവഹിച്ചു. ഒരു പാർട്ട്ടൈം ജോലിക്കാരിയായ തിരുവന്തപുരം സ്വദേശി രാജേശ്വരിക്ക് ആദ്യ ഫോൺ കൈമാറി . കേരളത്തിലുടനീളമുള്ള ജിയോ സെന്റർ, ജിയോ പോയിന്റ് എന്നിവടങ്ങളിൽ നടന്ന വിവിധ പരിപാടികളിലൂടെ 250 സ്ത്രീകൾക്ക് ജിയോ ഭാരത് ഫോണുകൾ ഇന്ന് സൗജന്യമായി നൽകി.


രാജ്യത്തുടനീളമുള്ള 25 കോടി ഫീച്ചർ ഫോൺ ഉപയോക്താക്കളെ ഇന്റർനെറ്റ് പ്രവർത്തനക്ഷമമാക്കിയ ഫോണുകളിലൂടെ ശാക്തീകരിക്കുന്നതിൽ ഈ സംരംഭത്തിന് കഴിയും. കേരളത്തിൽ കുടുംബശ്രീയുൾപ്പെടെയുള്ള വിവിധ വിഭാഗങ്ങളിലെ സ്ത്രീകൾക്ക് ഫോൺ നൽകിക്കൊണ്ട് ഡിജിറ്റൽ ലിംഗ വ്യത്യാസം നികത്താനാണ് ജിയോ ശ്രമിക്കുന്നത്. കേരളത്തിൽ 1.65 കോടി 2ജി/ 3 ജി ഉപഭോക്താക്കൾ ഉണ്ടെന്നാണ് ട്രായ് ഡാറ്റ കാണിക്കുന്നത്. 4 ജി യിലേക്കുള്ള മാറ്റം കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ ആസ്വദിക്കുന്നതിന് ഇവരെ പ്രാപ്തരാക്കും.


999 രൂപയ്ക്കാണ് ഫോൺ മാർക്കറ്റിൽ ലഭ്യമാവുക. ഇന്റർനെറ്റ് സൗകര്യമുള്ള ഫോണുകളിൽ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ജൂലൈ ഏഴു മുതൽ ഇന്ത്യയിൽ ഉടനീളമുള്ള സ്റ്റോറുകളിൽ ലഭ്യമാകും, ആദ്യ ഘട്ടത്തിൽ 10 ലക്ഷം ഫോണുകളാണ് പുറത്തിറക്കുക. 14 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളുകളും പ്രതിമാസം 123 രൂപയ്ക്കാണ് ലഭ്യമാകുക. 1234 രൂപയുടെ വാർഷിക പ്ലാനും ഉണ്ട്. ജിയോഭാരത് ഫോണിൽ ഇന്റർനെറ്റ് ആസ്വദിക്കുന്നതിനൊപ്പം ജിയോസിനിമ , ജിയോസാവൻ എന്നീ ആപ്പുകളും സൗജന്യമാണ് . യു പി ഐ പേയ്‌മെന്റുകളും സാധ്യമാകും. റിലയൻസ് ജിയോ ചീഫ് സ്റ്റേറ്റ് കോ-ഓഡിനേറ്റിംഗ് ഓഫീസർ പ്രദീപ് കുമാർ , ജിയോ പോയിന്റ് ലീഡ് വിപിൻ നന്ദഗോപൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു .

LEAVE A REPLY

Please enter your comment!
Please enter your name here