പന്ത്രണ്ടു വാല്യത്തിന്റേയും പ്രസിദ്ധീകരണം ഓഗസ്റ്റ് 15ന്

കൊച്ചി: കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ സംരഭമായ സമൂഹ് പ്രസിദ്ധീകരിക്കുന്ന സാനു മാഷിന്റെ തെരഞ്ഞെടുത്ത കൃതികളുടെ കവര്‍ പ്രകാശനം ബിടിഎച്ച് ഹോട്ടലില്‍ ജിസിഡിഎ ചെയര്‍മാന്‍ കെ ചന്ദ്രന്‍പിള്ള അധ്യക്ഷത വഹിച്ച ചടങ്ങില്‍ ചടങ്ങില്‍ ജസ്റ്റിസ് അനു ശിവരാമനു നല്‍കി ഡോ കെ ജി പൗലോസ് നിര്‍വഹിച്ചു. വിശ്രുത ചലച്ചിത്രകാരനും ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ഷാജി എന്‍ കരുണിന്റെ രൂപകല്‍പ്പനയില്‍ ചിത്രകാരന്‍ സുമേഷ് കമ്പല്ലൂരിന്റെ രചിച്ച പന്ത്രണ്ട് വ്യത്യസ്ത പെയ്ന്റിംഗുകളാണ് പന്ത്രണ്ട് വാല്യമായി പ്രസിദ്ധീകരിക്കുന്ന കൃതികളുടെ കവറുകളായി എത്തുന്നത്. പ്രൊഫ. എം തോമസ് മാത്യു, ഡോ. എം പി സുകുമാരന്‍ നായര്‍, പ്രൊഫ. ചന്ദ്രദാസന്‍, സിഐസിസി ജയചന്ദ്രന്‍, ബോണി തോമസ്, സരസമ്മ ടീച്ചര്‍ എന്നിവര്‍ ആദരപ്രഭാഷണങ്ങള്‍ നടത്തി. സാനുമാഷിന്റെ സാഹിത്യപ്രവര്‍ത്തനങ്ങളെ സമഗ്രമായി പ്രതിപാദിച്ച് ഡോ എം ലീലാവതി എഴുതിയ സന്ദേശം ചടങ്ങില്‍ വായിച്ചു.

സാഹിത്യവിമര്‍നങ്ങള്‍, ജീവചരിത്രങ്ങള്‍ തുടങ്ങിയ സാനു മാഷിന്റെ മുഴുവന്‍ രചനകളും 10200 പേജില്‍ സമാഹരിക്കുന്ന പുസ്തകത്തിന്റെ പന്ത്രണ്ടു വാല്യങ്ങളും ഓഗസ്റ്റ് 15ന് പ്രസിദ്ധീകരിക്കുമെന്ന് സമൂഹ് പ്രസിഡന്റ് ജോബി ജോണ്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here