ജി​ദ്ദ: യു​വ​സം​രം​ഭ​ക​ർ​ക്ക് പ്രോ​ത്സാ​ഹ​നാ​ർ​ഹ​മാ​യ ന​ല്ലൊ​രു അ​ന്ത​രീ​ക്ഷം പ്ര​ദാ​നം ചെ​യ്യും​വി​ധം സൗ​ദി അ​റേ​ബ്യ നി​ര​വ​ധി നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച​താ​യി​ സം​രം​ഭ​ക​ വി​ഷ​ൻ അ​സോ​സി​യേ​ഷ​​ൻ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ അ​ൽ​​സെ​യ്​​ഫ്​ പ​റ​ഞ്ഞു. ന്യൂ​ഡ​ൽ​ഹി​യി​ൽ ആ​രം​ഭി​ച്ച ജി20 ​യു​വ​സം​രം​ഭ​ക​ത്വ അ​സോ​സി​യേ​ഷ​ൻ ഉ​ച്ച​കോ​ടി​യു​ടെ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ‘വി​ഷ​ൻ 2030’ അ​ടി​സ്ഥാ​ന​മാ​ക്കി രാ​ജ്യ​ത്ത് പ​ദ്ധ​തി​ക​ൾ ആ​രം​ഭി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന സം​രം​ഭ​ക​ർ​ക്ക് രാ​ജ്യം നി​ര​വ​ധി നേ​ട്ട​ങ്ങ​ളും സൗ​ക​ര്യ​ങ്ങ​ളും വാ​ഗ്​​ദാ​നം ചെ​യ്യു​ന്നു​ണ്ട്.

സൗ​ദി വി​പ​ണി​യി​ൽ പ്ര​വേ​ശി​ക്കാ​നോ അ​വ​രു​ടെ സ്ഥാ​പ​ന​ങ്ങ​ളു​ടെ ആ​സ്ഥാ​നം അ​തി​ലേ​ക്ക് മാ​റ്റാ​നോ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് വ​ലി​യ സാ​ധ്യ​ത​ക​ളും സൗ​ക​ര്യ​ങ്ങ​ളും ഉ​ണ്ടെ​ന്നും അ​ൽ​സെ​യ്​​ഫ്​ പ​റ​ഞ്ഞു. സം​രം​ഭ​ക​ത്വ വി​ഷ​ൻ അ​സോ​സി​യേ​ഷ​ൻ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​നും ജി20​ലെ സൗ​ദി യു​വ​സം​രം​ഭ​ക​രു​ടെ യൂ​നി​യ​ൻ പ്ര​സി​ഡ​ൻ​റു​മാ​യ അ​മീ​ർ ഫ​ഹ​ദ് ബി​ൻ മ​ൻ​സൂ​ർ ബി​ൻ നാ​സ​ർ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സി​​ന്റെ മേ​ൽ​​നോ​ട്ട​ത്തി​ലാ​ണ്​ സൗ​ദി പ്ര​തി​നി​ധി സം​ഘം ഉ​ച്ച​കോ​ടി​യി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന​ത്.

ലോ​ക​ത്തി​ലെ യു​വ​സം​രം​ഭ​ക​രു​ടെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​തും വ​ലു​തു​മാ​യ ഒ​ത്തു​ചേ​ര​ലു​ക​ളി​ൽ ഒ​ന്നാ​ണി​ത്. ഉ​ച്ച​കോ​ടി​ക്കി​ട​യി​ൽ ഭാ​വി ന​ഗ​ര​ങ്ങ​ൾ​ക്ക് മാ​തൃ​ക​യാ​യി നി​യോം പ​ദ്ധ​തി​യെ​ക്കു​റി​ച്ച് സൗ​ദി പ്ര​തി​നി​ധി​ക​ൾ പ്രേ​ക്ഷ​ക​ർ​ക്ക് ദൃ​ശ്യാ​വ​ത​ര​ണം ന​ൽ​കി. പ്ര​തി​നി​ധി​സം​ഘം നി​ര​വ​ധി സെ​ഷ​നു​ക​ളി​ലും ഉ​ഭ​യ​ക​ക്ഷി യോ​ഗ​ങ്ങ​ളി​ലും പ​ങ്കെ​ടു​ത്തു. യു​വ​സം​രം​ഭ​ക​രെ ശാ​ക്തീ​ക​രി​ക്കു​ന്ന​തി​ലും പ​ങ്കെ​ടു​ക്കു​ന്ന പ്ര​തി​നി​ധി​ക​ൾ ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​ത്തി​നു​ള്ള അ​വ​സ​ര​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നും ഫ​ല​പ്ര​ദ​മാ​യ പ​ങ്കാ​ളി​ത്തം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും അ​നു​ഭ​വ​ങ്ങ​ൾ കൈ​മാ​റു​ന്ന​തി​നും സ​ഹ​ക​ര​ണ​ത്തി​ന്റെ​യും സ​മ​ന്വ​യ​ത്തി​ന്റെ​യും വ​ഴി​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​മാ​ണ്​ ജി20 ​യു​വ​സം​രം​ഭ​ക​രു​ടെ​ ഉ​ച്ച​കോ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here