കൊച്ചി: നിര്‍മാണ സാമഗ്രികളുടെ രംഗത്തെ പ്രമുഖ കമ്പനിയായ ഇന്‍ഫ്രാ.മാര്‍ക്കറ്റിന്റെ (infra.market) ഹോം ഇന്റീരിയര്‍ ഉല്‍പ്പന്ന ബ്രാന്‍ഡായ ഇവാസിന്റെ ബ്രാന്‍ഡ് അംബാസഡറായി പ്രമുഖ ബോളിവുഡ് താരം ജെനീലിയ ദേശ്മുഖിനെ നിയമിച്ചു. യുവതാരമായ ജെനീലിയയുടെ സാന്നിധ്യം പ്രവര്‍ത്തനമികവും മനോഹാരിതയും ഒത്തിണങ്ങുന്ന ഹോം ഇന്റീരിയര്‍ ഉല്‍പ്പന്ന ബ്രാന്‍ഡായ ഇവാസിന് പുത്തന്‍ പ്രതിച്ഛായ നല്‍കുമെന്ന് ഇന്‍ഫ്രാ.മാര്‍ക്കറ്റ് സഹസസ്ഥാപകന്‍ ആദിത്യ ശര്‍ദ പറഞ്ഞു. വ്യക്തിത്വവികസനത്തില്‍ ഏറെ പ്രധാനമാണ് വീടെന്നും ഇവാസിന്റെ നൂതനമായ ഇന്റീരിയര്‍ ഉല്‍പ്പന്നങ്ങള്‍ ഇക്കാര്യത്തില്‍ മികച്ച സംഭാവനകള്‍ ചെയ്യുന്നുണ്ടെന്നും ജെനീലിയ ദേശ്മുഖ് പറഞ്ഞു. ഫാനുകള്‍, ലൈറ്റുകള്‍, ടൈല്‍സ്, സാനിറ്ററിവെയര്‍, ബാത്ത് ഫിറ്റിംഗ്‌സ്, ഡിസൈനര്‍ ഹാര്‍ഡ് വെയര്‍, മോഡുലാര്‍ കിച്ചന്‍, വാര്‍ഡ്‌റോബുകള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നനിരയാണ് ബ്രാന്‍ഡിന്റേത്.

സാങ്കേതികവിദ്യ അടിസ്ഥാനമാക്കി കണ്‍സ്ട്രക്ഷന്‍ വ്യവസായത്തിനാവശ്യമായ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്ന ഇന്‍ഫ്രാ.മാര്‍ക്കറ്റിന് നിലവില്‍ 2.5 ബില്യണ്‍ ഡോളര്‍ മൂല്യമുണ്ട്. സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിക്കൊണ്ട് ഈ രംഗത്താദ്യമായി ഉയര്‍ന്ന സുതാര്യതയും കാര്യക്ഷമതയും നടപ്പാക്കിയ കമ്പനിയാണ് ഇന്‍ഫ്രാ.മാര്‍ക്കറ്റ്.

LEAVE A REPLY

Please enter your comment!
Please enter your name here