കൊച്ചി: ഹൈദ്രാബാദ് ആസ്ഥാനമായ മാക്‌സിവിഷന്‍ ഐ ഹോസ്പിറ്റലില്‍ ആരോഗ്യരക്ഷാരംഗത്തെ ഏഷ്യയിലെ ഏറ്റവും വലിയ നിക്ഷേപസ്ഥാപനങ്ങളിലൊന്നായ ക്വാഡ്രിയ ക്യാപ്പിറ്റല്‍ 1300 കോടി രൂപ നിക്ഷേപിക്കുന്നു. ആദ്യഘട്ടത്തില്‍ 600 കോടിയും രണ്ടാം ഘട്ടത്തില്‍ 700 കോടിയുമാണ് ക്വാഡ്രിയ നിക്ഷേപിക്കുക. രാജ്യത്തെ രണ്ട്, മൂന്ന് തട്ടുകളിലുള്ള പട്ടണങ്ങളിലേയ്ക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് നിക്ഷേപത്തിന്റെ മുഖ്യപങ്കും വിനിയോഗിക്കുകയെന്ന് മാക്‌സിവിഷന്റെ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. കേരളത്തില്‍ തൃശൂര്‍ ജില്ലയിലാണ് മൂന്ന് ഐ ഹോസ്പിറ്റലുകള്‍ സ്ഥാപിക്കുന്നത്.

1996ല്‍ സ്ഥാപിക്കപ്പെട്ട മാക്‌സിവിഷന് നിലവില്‍ ആറ് സംസ്ഥാനങ്ങളിലായി 42 കേന്ദ്രങഅങളുണ്ട്. തിമിരശസ്ത്രക്രിയ, ലാസിക് റെലെക്‌സ് സ്‌മൈല്‍ ട്രീറ്റ്‌മെന്റുകള്‍, റെറ്റിന രോഗങ്ങള്‍, ഗ്ലാക്കോമ, ഒക്യുലോപ്ലാസ്റ്റി, നിയോനേറ്റല്‍, പിഡിയാട്രിക് ഐ കെയര്‍ തുടങ്ങി നേത്രചികിത്സാരംഗത്തെ സമ്പൂര്‍ണസേവനങ്ങളും നല്‍കുന്ന ശൃംഖലയാണ് മാക്‌സിവിഷന്‍.

രാജ്യത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന നേത്രചികിത്സാശൃംഖലകളിലൊന്ന് എന്ന നിലയില്‍ ദക്ഷിണേന്ത്യയിലും പശ്ചിമേന്ത്യയിലും വന്‍വികസനപരിപാടികളാണ് മാക്‌സിവിഷന്‍ നടപ്പാക്കുന്നതെന്ന് മുഖ്യപ്രൊമോട്ടറും ചെയര്‍മാനുമായ ഡോ. ജി എസ് കെ വേലു പറഞ്ഞു. പ്രമുഖ ലാബ് ശൃംഖലയായ ന്യൂറോബെര്‍ഗിന്റെ സഹസ്ഥാപകന്‍ കൂടിയാണ് ഡോ. വേലു.

ആരോഗ്യരക്ഷാരംഗത്തെ മുന്‍നിര കമ്പനികളിലാണ് നിക്ഷേപത്തിനായി ക്വാഡ്രിയ ക്യാപ്പിറ്റല്‍ തെരഞ്ഞെടുക്കുന്നതെന്ന് ക്വാഡ്രിയ ക്യാപ്പിറ്റല്‍ പാര്‍ട്ണറും ഹെഡ് ഓഫ് സൗത്ത് ഏഷ്യയുമായ സുനില്‍ താക്കൂര്‍ പറഞ്ഞു. ഈ പശ്ചാത്തലത്തിലാണ് മാക്‌സിവിഷനിലെ നിക്ഷേപം. അടുത്ത അഞ്ചു വര്‍ഷം പ്രതിവര്‍ഷം 12% വളര്‍ച്ചയാണ് മാക്‌സിവിഷന്‍ പ്രതീക്ഷിക്കുന്നതെന്ന് മാക്‌സിവിഷന്‍ സിഇഒ സുധീര്‍ വി എസ് പറഞ്ഞു. വിവരങ്ങള്‍ക്ക് www.maxivisioneyehospital.com

LEAVE A REPLY

Please enter your comment!
Please enter your name here