ബ്രാംപ്റ്റണ്‍ ബിസിനസ് അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ട കുര്യന്‍ പ്രക്കാനത്തിന് ഫൊക്കാന പ്രസിഡന്റ് ബാബു സ്റ്റീഫന്‍, ജനറല്‍ സെക്രട്ടറി കല ഷാഹി എന്നിവര്‍ ആശംസകള്‍ അറിയിച്ചു. കേരളത്തില്‍ നിന്നു കാനഡയില്‍ കുടിയേറി തന്റെ സ്വതസിദ്ധമായ സംഘടനാപാടവം തെളിയിച്ച് ലോക ശ്രദ്ധ പിടിച്ചു പറ്റാന്‍ കഴിഞ്ഞ ഒരു സാമൂഹ്യ നേതാവും സംഘാടകനുമാണ് കുര്യന്‍ പ്രക്കാനം എന്ന മലയാളി.

കാനഡയിലെ ബ്രാംപ്റ്റണ്‍ മലയാളി സമാജം പ്രസിഡന്റ്, നാഷണല്‍ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഓഫ് കാനഡയുടെ പ്രസിഡന്റ്, ഫൊക്കാന പൊളിറ്റിക്കല്‍ ഫോറം ചെയര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു. പ്രവാസി ലോകത്തെ ഏറ്റവും വലിയ ജലോത്സവമായ കനേഡിയന്‍ നെഹ്രു ട്രോഫി വള്ളംകളിക്ക് കഴിഞ്ഞ പതിനാല് വര്‍ഷമായി നേതൃത്വം നല്‍കുന്നു. ബ്രാംപ്ടണ്‍ മലയാളി സമാജത്തിന്റെ പേരില്‍ തുടങ്ങിവച്ചതാണ് ബ്രാംപ്ടണ്‍ വള്ളംകളി.

LEAVE A REPLY

Please enter your comment!
Please enter your name here