പി ചെറിയാൻ

ഓസ്റ്റൺ – വടക്കുപടിഞ്ഞാറൻ ഹൂസ്റ്റൺ ബയൂവിന് സമീപം 79 കാരിയായ സൗ എൻഗുയെന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഇവർ നായയുടെ ആക്രമണത്തിന് ഇരയായെന്നാണ് പ്രാഥമിക അന്വേഷണത്തിൽ തെളിയുന്നത്.

സൗ എൻഗു സാധാരണയായി നടക്കാൻ പോകാറുണ്ടെന്നും ബുധനാഴ്ച ഉച്ചതിരിഞ്ഞ് നടക്കാൻ പോയിരുന്നുവെന്നും എന്നാൽ പിന്നീട് തിരിച്ചെത്തിയില്ലെന്നും അവരുടെ കുടുംബം പറഞ്ഞു. അവർ മടങ്ങിവരാഞ്ഞപ്പോൾ മക്കൾ അന്വേഷിച്ചു.അവരുടെ അയൽപക്കത്തിനടുത്തുള്ള ഒരു ബന്ധുവാണ് അവരു ടെ മൃതദേഹം കണ്ടെത്തിയത്, മൃതദേഹത്തിൽ ഒന്നിലധികം കടിയേറ്റ പാടുകൾ ഉണ്ടായിരുന്നു.

പ്രദേശത്തെ വീടുകളിൽ നിന്ന് നായ്ക്കൾ ഇടയ്ക്കിടെ രക്ഷപ്പെടുമെന്നും ഇത് സാധാരണ സംഭവമാണെന്നും അയൽവാസികൾ പറയുന്നു. ബുധനാഴ്ച നടക്കുമ്പോൾ നായ്ക്കളെ ശ്രദ്ധിക്കാൻ സൗ എൻഗുവിനോട് പറഞ്ഞിരുന്നതായി അയൽവാസി പറഞ്ഞു.

അതേസമയം ഇവിടെ അലഞ്ഞു നടന്നിരുന്ന ഏഴ് നായ്ക്കളെ പിടികൂടിയതായി അനിമൽ കൺട്രോൾ മേൽനോട്ടം വഹിക്കുന്ന ഹാരിസ് കൗണ്ടി പബ്ലിക് ഹെൽത്ത് പറഞ്ഞു. സൗവിന്റെ മരണം അന്വേഷണത്തിലാണെന്നും പോസ്റ്റ്‌മോർട്ടം നടത്തിയാൽ മരണകാരണം കണ്ടെത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here