പി പി ചെറിയാൻ

ഡാലസ് :കാർ മോഷ്ടിക്കുന്നത് ക്യാമറയിൽ കുടുങ്ങിയതിനെ തുടർന്ന് മോഷ്ടാവിനെ തിരിച്ചറിയാൻ ഡാളസ് പോലീസ് പൊതു ജനങ്ങളുടെ സഹായം അഭ്യർത്ഥിച്ചു. കാർ കവർച്ചയുടെ വളരെ വ്യക്തമായ വീഡിയോ ഡാലസ് പോലീസ് പങ്കുവെച്ചിട്ടുണ്ട് .

‘ഈ മനുഷ്യനെ നിങ്ങൾ തിരിച്ചറിഞ്ഞോ? ഇയാൾ ബാങ്കിൽ നിന്ന് വന്ന ഒരാളെ പിന്തുടരുകയും തുടർന്ന് അയാളുടെ കാറിൽ അതിക്രമിച്ച് കയറുകയുമായിരുന്നു’വെന്ന് ഡാലസ് പോലീസ് പറയുന്നു.

നവംബർ 8 ന് രാവിലെ 10 മണിയോടെ അന്തർസംസ്ഥാന 35 ന് സമീപമുള്ള റോയൽ ലെയ്‌നിലെ ഒരു ബിസിനസ്സിന് പുറത്ത് കാർ പാർക്ക് ചെയ്തിരിക്കെയാണ് സംഭവം .ബാങ്കിൽ നിന്ന് പാർക്കിംഗ് സ്ഥലത്തേക്ക് മോഷ്ടാവ് ഇരയെ പിന്തുടരുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ചാരനിറത്തിലുള്ള ഹ്യുണ്ടായ് ടസ്‌കാൻ കാറിൽ നിന്ന് അയാൾ ഇറങ്ങുന്നതും ഇരയുടെ കാറിലെ ചില്ല് തകർത്ത് മോഷ്ടിക്കുന്നതും വീഡിയോയിൽ കാണാം. മോഷ്ടാവിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഡാളസ് പോലീസുമായി ബന്ധപ്പെടണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here