![tomjose](https://i0.wp.com/keralatimes.com/wp-content/uploads/2017/01/tomjose.jpg?resize=308%2C163&ssl=1)
അഡീഷനല്‍ ചീഫ് സെക്രട്ടറി ടോം ജോസിനും മുന്‍ ഡി.ജി.പി ടി.പി സെന്കുമാറിനുമെതിരായ ഫയലുകള്‍ ഹാജരാക്കണമെന്ന് വിജിലന്‍സ് കോടതി. ഇതു സംബന്ധിച്ച് വിജിലന്‍സ് ഡയരക്ടര്‍ക്ക് കോടതി നിര്‍ദ്ദേശം നല്കി. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരായുള്ള അന്വേഷണ ഫയലുകള്‍ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് പൂഴ്ത്തുന്നുവെന്ന പരാതിയിലാണ് ഉത്തരവ്.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അന്വേഷണം നേരിടുന്ന അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ് തോമസ് നിരവധി തവണ കത്തയച്ചിരുന്നു. എന്നാല്‍ ടോം ജോസിനെതിരെ നടപടി വേണ്ടെന്ന നിലപാടിലായിരുന്നു ചീഫ് സെക്രട്ടറി.