![KSRTC-accident-in-thamasseri-churam-2](https://i0.wp.com/keralatimes.com/wp-content/uploads/2017/04/KSRTC-accident-in-thamasseri-churam-2.jpg?resize=696%2C523&ssl=1)
താമരശേരി ചുരത്തില്‍ കെ.എസ്.ആര്.ടി.സി ബസ് അപകടത്തില്‍ പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടമുണ്ടാവാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. നിയന്ത്രണം വിട്ട ബസ് സുരക്ഷാമതിലില്‍ ഇടിച്ചു നിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പുലര്‍ച്ചെ മൂന്നിന് എട്ടാം വളവിലാണ് അപകടമുണ്ടായത്.
തൊടുപുഴയില്‍ നിന്നും വയനാട്ടിലേക്ക് വന്ന ബസ്സാണ് അപകടത്തില്‍പെട്ടത്. 20 പേരാണ് ബസ്സില്‍ ഉണ്ടായിരുന്നത്. ആര്‍ക്കും പരുക്കില്ലെന്നാണ് ലഭിക്കുന്ന വിവരം.