കൊച്ചി:കേരളത്തിന്റെ ഗതാഗതമേഖലയുടെ ചരിത്രംതിരുത്തിയെഴുതിയ കൊച്ചി മെട്രോയുടെ സ്ഥിരം സര്‍വീസിന് ആവേശം നിറഞ്ഞ തുടക്കം. ആദ്യ ദിവസം കൊച്ചി മെട്രോയുടെ ടിക്കറ്റ് വില്‍പനയില്‍ നിന്നുള്ള വരുമാനം 20,42,740 രൂപ. രാത്രി ഏഴു വരെ 62,320 പേര്‍ മെട്രോയില്‍ യാത്ര ചെയ്തു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു യാത്രക്കാരെത്തി. പാലാരിവട്ടം, ആലുവ സ്റ്റേഷനുകളില്‍ രാത്രിയിലും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.

ക്യൂആര്‍ കോഡുള്ള കടലാസ് ടിക്കറ്റ് ഉപയോഗിച്ചായിരുന്നു ആദ്യദിനത്തിലെ യാത്ര. കെഎംആര്‍എല്‍ കൊച്ചി വണ്‍ കാര്‍ഡ് വില്‍പന ഇന്നലെ വൈകിട്ടോടെ തിരക്കു കുറഞ്ഞ പുളിഞ്ചോട്, അമ്പാട്ടുകാവ് സ്റ്റേഷനുകളില്‍ ആരംഭിച്ചു. മറ്റു സ്റ്റേഷനുകളില്‍ കാര്‍ഡ് വിതരണം ടിക്കറ്റ് വിതരണത്തെ ബാധിച്ചതോടെയാണു കാര്‍ഡ് വില്‍പന തിരക്കില്ലാത്ത സ്റ്റേഷനുകളിലേക്കു മാറ്റിയത്. ദീര്‍ഘകാലത്തെ ഉപയോഗത്തിനുള്ളതാണിത്. ഡെബിറ്റ് കാര്‍ഡായും ഉപയോഗിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here