അണുവായുധ യുദ്ധ സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്നതിനായി പ്രത്യേകമായി നിര്‍മ്മിച്ച ഡൂംസ്‌ഡേ വിമാനത്തിന്റെ പ്രധാന ഭാഗങ്ങള്‍ മോഷണം പോയതായി വെളിപ്പെടുത്തി റഷ്യന്‍ പോലീസ് സേന. നിലവില്‍ അമേരിക്ക, റഷ്യ എന്നീ രാജ്യങ്ങളില്‍ മാത്രമാണ് ഡൂംസ്‌ഡേ യുദ്ധ വീമാനമുള്ളത്. താതന്റോഗില്‍ വിമാനത്തിന്റെ അറ്റകുറ്റപ്പണികള്‍ നടന്നു വരികയായിരുന്നു. അതിനിടെയാണ് സുപ്രധാന ഭാഗം മോഷ്ടിക്കപ്പെട്ടിരിക്കുന്നത്.

ഏകദേശം 13,600 ഡോളര്‍ വില വരുന്ന ഉപകരണമാണ് വിമാനത്തിനകത്ത് നിന്ന് കാണാതായിരിക്കുന്നത്. വിമാനത്തിനുള്ളില്‍ നിന്ന് വിരലടയാളവും ചെരുപ്പുകളുടെ അടയാളവും ലഭിച്ചിട്ടുണ്ട്. അതിവിദഗ്ദരായ മോഷ്ടാക്കളാണ് ഇതു ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം അതീവ സുരക്ഷ നല്‍കി അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനിടെ രാജ്യത്തിന്റെ യുദ്ധവിമാനത്തിനകത്ത് വരെ മോഷണം നടന്നത് സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് ആഭ്യന്തര വകുപ്പിനെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് ഇതിനകം പന്ത്രണ്ട് പേരെ പോലീസ് ചോദ്യം ചെയ്തു കഴിഞ്ഞു. എന്നാല്‍ യാതൊരു വിവരവും ലഭിച്ചിട്ടില്ല. അടിയന്തര സാഹചര്യമുണ്ടായാല്‍ മാത്രം ഉപയോഗിക്കുന്നതിനായി ജെറ്റ് വീമാനം രൂപമാറ്റം വരുത്തി തയ്യാറാക്കിയതാണ് ഇല്യൂഷിന്‍ 11-80 ഡൂംസ് ഡേ വീമാനം.

LEAVE A REPLY

Please enter your comment!
Please enter your name here