ബ്രിട്ടണില്‍ കണ്ടെത്തിയ കൊറോണയുടെ വൈറസ് വകഭേദത്തെ അതിജീവിക്കാന്‍ തങ്ങളുടെ വാക്‌സിന്‍ ഫലപ്രദമാണെന്ന അവകാശ വാദവുമായി ബയോണ്‍ടെക്. തങ്ങളുടെ വാക്‌സിന്‍ നല്‍കുന്ന രോഗപ്രതിരോധ പ്രതികരണത്തിന് ജനിതകമാറ്റം കൈവരിച്ച പുതിയ വൈറസിനെ നേരിടാന്‍ കഴിയുമെന്നാണ് വിശ്വസിക്കുന്നതെന്ന് ബയോടെക് കമ്പനി ചീഫ് എക്‌സിക്യുട്ടീവ് ഉഗുര്‍ സാഹിന്‍ പറഞ്ഞു.

പുതിയതായി കണ്ടെത്തിയ വൈറസിന് ഒന്‍പത് മ്യൂട്ടേഷനുകളാണ് സംഭവിച്ചിരിക്കുന്നത്. ഇവിടെ ബയോടെകിന്റെ വാക്‌സിന്‍ ഫലപ്രദമാകുമെന്ന് തന്നെയാണ് കരുതുന്നത്. അതല്ല എന്തെങ്കിലും മാറ്റങ്ങള്‍ ആവശ്യമാണെങ്കില്‍ ആറ് ആഴ്ചകള്‍ക്കുള്ളില്‍ കൂടുതല്‍ അനുയോജ്യമാം വിധം വാക്‌സിന്‍ പുറത്തിറക്കാന്‍ കഴിയുമെന്നും ഉഗുര്‍ സാഹിന്‍ പറഞ്ഞു. വാക്‌സിന്‍ വകഭേദം സംബന്ധിച്ച് പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഉടന്‍തന്നെ പുറത്തുവിടുമെന്നും ഉഗുര്‍ സാഹിന്‍ കൂട്ടിച്ചേര്‍ത്തു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here