കോവിഡ് 19 ഭീതി മാറുന്നതിനു മുന്‍പ് മറ്റൊരു മഹാമാരി കൂടി പടര്‍ന്നു പിടിക്കുന്നതായി മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യസംഘടന. ഡിസീസ് എക്‌സ് എന്ന് പേരിട്ടിട്ടുള്ള പുതിയോ രോഗം കോവിഡിനെക്കാള്‍ അപകടകാരിയാണെന്നാണ് മുന്നറിയിപ്പ്. അതിവേഗം പകരുന്ന തരത്തിലുള്ളതാണ് ഡിസീസ് എക്‌സ് എന്നും ലോകാരോഗ്യ സംഘടന അറിയിച്ചിട്ടുണ്ട്.

ആഫ്രിക്കന്‍ രാജ്യമായ കോംഗോ റിപ്പബ്ലിക്കിലെ ഇന്‍ഗെന്‍ഡെയിലാണ് ഈ രോഗം ബാധിച്ച ആദ്യത്തെയാളെ കണ്ടെത്തിയത്. കടുത്ത പനിയും രക്തസ്രാവവുമായി ചികിത്സ തേടിയ ഇയാള്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്.  ഡിസീസ് എക്‌സ് അതിവിനാശകാരിയാകാമെന്ന് 1976 ല്‍ ആദ്യമായി എബോള വൈറസ് കണ്ടുപിടിച്ച പ്രൊഫസര്‍ ജീന്‍ ജാക്വസ് മുയെംബെ തംഫും മുന്നറിയിപ്പ് നല്‍കി. ആഫ്രിക്കയിലെ ഉഷ്ണമേഖല മഴക്കാടുകള്‍ നിരവധി മാരകമായ വൈറസുകള്‍ പുറപ്പെടുവിക്കുന്നതിന്റെ ഉറവിടമാകുമെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ വൈറസിന് സമാനമായ നിരക്കില്‍ ഈ രോഗം പടര്‍ന്നുപിടിക്കാമെന്നും മരണനിരക്ക് 50, 90 ശതമാനം വരെയാകാമെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കുന്നു. ജന്തുക്കളില്‍ നിന്നാവും ഈ രോഗം മനുഷ്യരിലേക്ക് പടര്‍ന്നു പിടിക്കുക. വനനശീകരണം, മൃഗങ്ങളുടെ ആവാസ വ്യവസ്ഥ തകര്‍ക്കല്‍, വന്യജീവി വ്യാപാരം എന്നിവയൊക്കെയാവും ഇത്തരം രോഗങ്ങളുടെ സമൂഹ വ്യാപനത്തിന് കാരണമാകുന്നതെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here