കൊറോണ വകഭേദം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ബ്രിട്ടനില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ജനുവരി 26 ന് ഇന്ത്യയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരിപാടിയിലേക്ക് മുഖ്യതിഥിയായി ബ്രിട്ടീഷ് പ്രധാനമന്ത്രിയെ ഇന്ത്യന്‍ പ്രധാനമന്ത്രി ക്ഷണിച്ചിരുന്നു. എന്നാല്‍ നിലവിലെ പ്രത്യേക സാഹചര്യത്തില്‍ വരാന്‍ കഴിയില്ലെന്ന് ബോറിസ് ജോണ്‍സണ്‍ അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍വിളിച്ച് ബോറിസ് ജോണ്‍സന്‍  ഖേദം രേഖപ്പെടുത്തിയതായി ബോറിസ് ജോണ്‍സന്റെ വക്താവ് അറിയിച്ചു. ഇന്ത്യയില്‍ വകഭേദം വന്നിട്ടുള്ള സംഭവിച്ച കൊറോണ വൈറസ് 58 പേര്‍ക്കാണ് ബാധിച്ചിരിക്കുന്നത്. മുപ്പതോളം രാജ്യങ്ങളില്‍ ഈ വൈറസ് വകഭേദം നിലപ്പല്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

കൊറോണ സമൂഹ വ്യാപനത്തെത്തുടര്‍ന്ന് ബ്രിട്ടണില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒന്നര മാസത്തേക്കാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. നാളെ അര്‍ധരാത്രി മുതല്‍ ഫെബ്രുവരി വരെയാണ്‌ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here