ബ്രിട്ടനില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ഒന്നര മാസത്തേക്കാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. നാളെ അര്‍ധരാത്രി മുതല്‍ ഫെബ്രുവരി വരെയാണ്‌ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. കോളജുകളും സ്‌കൂളുകളും അടച്ചിടും. വരുന്ന ആഴ്ചകള്‍ കഠിനമാകുമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ്

കൊറോണ സമൂഹ വ്യാപനത്തെത്തുടര്‍ന്ന് ബ്രിട്ടണില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. ഒന്നര മാസത്തേക്കാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. നാളെ അര്‍ധരാത്രി മുതല്‍ ഫെബ്രുവരി വരെയാണ്‌ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

രാജ്യത്തെ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിന് എല്ലാവരും പിന്തുണനല്‍കണമെന്നും ബോറിസ് ജോണ്‍സന്‍ ആഹ്വാനം ചെയ്തു. ആശുപത്രികളെല്ലാം രോഗികളെ കൊണ്ട് നിറയുകയാണ്. പരമാവധി പേരെ വീടുകളില്‍ നിര്‍ത്തി വേണ്ട പരിചരണവും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ഇതിനിടെ വാക്‌സിന്‍ നല്‍കുന്ന പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ഫെബ്രുവരി മാസം വരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും. സ്‌കോട്ട്‌ലാന്റും വെയില്‍സും സമ്പൂര്‍ണ്ണ അടച്ചിടലിന് പിന്തുണ പ്രഖ്യാപിച്ചു. രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. 54,990 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 454 പുതിയ മരണങ്ങളും 28 ദിവസങ്ങളില്‍ ഉണ്ടായി.

 

 

LEAVE A REPLY

Please enter your comment!
Please enter your name here