പ്രമുഖ ടെക് കമ്പനിയായ ആലി ബാബയുടെ സ്ഥാപകന്‍ ജാക്ക് മായെ കാണാതായ സംഭവം ദുരൂഹത വര്‍ദ്ധിപ്പിക്കുന്നതായി അന്താരാഷ്ട്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനീസ് സര്‍ക്കാരുമായുള്ള തര്‍ക്കം രൂക്ഷമായതിന് ശേഷമാണ് ജാക്മായെ കാണാതായത്.  ബീജിംഗ് ഭരണകൂടത്തിനെതിരെയുള്ള പ്രതിഷേധത്തെത്തുടര്‍ന്ന് ചൈനീസ് രഹസ്യാന്വേഷണ വിഭാഗം ജാക് മായെ തിരഞ്ഞുകൊണ്ടിരിക്കുന്നു എന്ന വാര്‍ത്ത രണ്ടു മാസം മുന്നേ പുറത്തുവന്നിരുന്നു.

ചൈനയുടെ ആഗോള നയങ്ങള്‍ക്കെതിരെ രണ്ടുമാസം മുമ്പാണ് ജാക് മാ സംസാരിച്ചത്. ചൈനയിലെ നിയന്ത്രണ സംവിധാനം നൂതന ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടല്ല സ്വീകരിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഹോങ്കോംഗ് വിഷയത്തിലും കൊറോണ വിഷയത്തിലും ജാക് മാ ആഗോള പ്രതിഷേധങ്ങളെ പിന്തുണച്ചിരുന്നു.

ബീജിംഗിനിനെതിരെ പ്രസ്താവനകള്‍ നടത്തിയ ശേഷമാണ് പൊതു വേദികളിലൊന്നും ജാക് മായെ കാണാതായത്. കൊറോണ കാലമായതിനാല്‍ ഓണ്‍ലൈന്‍ വഴിയുള്ള സംഭാഷണങ്ങളും തുടക്കത്തില്‍ നടന്നെങ്കിലും പിന്നീട് അത്തരം വെര്‍ച്വല്‍ സംഭാഷണങ്ങളും നിലച്ചിരിക്കുകയാണ്.അടുത്ത വ്യവസായ വൃത്തങ്ങള്‍ക്കും തൃപ്തികരമായ ഉത്തരം നല്‍കാനാകുന്നില്ലെന്നതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.

കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട ഒരു ഡോക്ടര്‍, ഒരു ഗവേഷക, ഒരു ശാസ്ത്രജ്ഞ, ഒരു മാദ്ധ്യമപ്രവര്‍ത്തകന്‍ എന്നിങ്ങനെ നാലുപേരെ ചൈനയില്‍ കാണാതായിട്ട് മാസങ്ങളായി. ഇതിനിടെ കൊറോണ വൈറസിന്റെ വുഹാന്‍ ലാബിലെ രഹസ്യങ്ങള്‍ പുറത്തുവിട്ട വനിതാ ഡോക്ടര്‍ അജ്ഞാത കേന്ദ്രത്തിലുമാണ്. അതേസമയം ഔദ്യോഗിക തിരക്കുകള്‍ വര്‍ദ്ധിച്ചതിനാലാണ് ജാക് മാ പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്നാണ് അലിബാബ കമ്പനി നല്‍കുന്ന വിശദീകരണം.

 

LEAVE A REPLY

Please enter your comment!
Please enter your name here