കോവിഡ് പശ്ചാത്തലത്തില്‍ ടൂറിസ്റ്റ് വിസകള്‍ക്കും ഇലക്ട്രോണിക് വിസകള്‍ക്കും മെഡിക്കല്‍ വിസകള്‍ക്കും ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം തുടരുമെന്ന് അമേരിക്ക. ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിനായി ആളുകള്‍ അമേരിക്കന്‍ എയര്‍പോര്‍ട്ടുകളില്‍ എത്തുന്ന സാഹചര്യത്തിലാണ് ഇത്തരം വിസകളുടെ നിയന്ത്രണം തുടരുമെന്ന് അമേരിക്ക അറിയിച്ചിരിക്കുന്നത്.

2020 മാര്‍ച്ചില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിന് മുന്‍പ് ടൂറിസ്റ്റ് വിസയും മെഡിക്കല്‍ വിസയും ഇ വിസയും ഉള്ളവര്‍ക്കുള്ള യാത്രാനിരോധനം തുടരുമെന്ന് അമേരിക്ക അറിയിച്ചു. ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ അനുമതിയുള്ള ആളുകളുടെ ലിസ്റ്റും അറ്റ്‌ലാന്‍ഡ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ പുറത്തുവിട്ടിട്ടുണ്ട്.

ഇന്ത്യയിലേക്ക് യാത്ര ചെയ്യേണ്ട അത്യവശ്യ സന്ദര്‍ഭങ്ങളില്‍ അലബാമ, ഫ്‌ളോറിഡ, ജോര്‍ജിയ, മിസിസിപ്പി, സൗത്ത് കരോലിന, ടെന്നീസി, വിര്‍ജിന്‍ ഐലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ വിസ പ്രോസസിനായി നല്‍കിയിരിക്കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളനുസരിച്ച് കോണ്‍സുലേറ്റിന്റെ മെയില്‍ ഐഡിയിലേക്ക് മെയില്‍ ചെയ്താല്‍ മതിയെന്നും അറിയിച്ചിട്ടുണ്ട്.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here