മോസ്കോ : കൊവിഡ് പോരാട്ടത്തിൽ ലോകത്തിന് പ്രതീക്ഷ പക‌ർന്ന് റഷ്യയിൽ നിന്ന് ഒരു വാർത്തകൂടി. റഷ്യയുടെ സ്പുട് നിക് 5 വാക്സിൻ അവസാനഘട്ട ക്ലിനിക്കൽ ട്രയലിൽ 91.6 ശതമാനം ഫലപ്രാപ്തിയുണ്ടായതായി പരീക്ഷണങ്ങളിൽ കണ്ടെത്തി. മൂന്നാംഘട്ട പരീക്ഷണ ഫലം ലാൻസന്റ് ഇന്റർനാഷണൽ മെഡിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് 19,866 പേരിലാണ് സ്പുട്നിക് വാക്സിന്റെ പരീക്ഷണം നടന്നത്. ഇതിൽ 2166 പേർ അറുപത് വയസിന് മുകളിലുള്ളവരായിരുന്നു. റഷ്യയിലെ ഗമേലയ ഇൻസ്റ്റിറ്റ്യൂട്ടാണ് വാക്സിൻ വികസിപ്പിച്ചത്. ലോകത്ത് ആദ്യമായി കൊവിഡ് പ്രതിരോധത്തിനായി ഒരു രാജ്യം അംഗീകരിച്ച വാക്സിൻ സ്പുട്നിക് 5 ആണ്.കഴിഞ്ഞ ആഗസ്റ്റിലാണ് വാക്സിന് റഷ്യ അംഗീകാരം നൽകിയത്. ഡിസംബർ മുതൽ രാജ്യത്ത് ആരോഗ്യപ്രവ‌ർത്തകർ,​ മാദ്ധ്യപ്രവർ‌ത്തകർ,​ അദ്ധ്യാപകർ എന്നിവർക്ക് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെ ജനുവരി മുതൽ എല്ലാ റഷ്യക്കാർക്കും സ്പുട്നിക് വാക്സിൻ നൽകിത്തുടങ്ങി.വാക്സിൻ സംബന്ധിച്ച ശാസ്ത്രീയ വിവരങ്ങൾ പുറത്തുവിടാത്തതിൽ നേരത്തെ റഷ്യയ്ക്കെതിരെ വിമർശനം ഉയർന്നിരുന്നു. മൂന്നാംഘട്ട പരീക്ഷണ ഫലങ്ങളുടെ വിവരങ്ങൾ വിവിധ രാജ്യങ്ങളിലെ അധികൃതർക്കും യൂറോപ്യൻ മെഡിസിൻ ഏജൻസിക്കും അനുമതിക്കായി ഗമേലിയ ഇൻസ്റ്റിറ്റ്യൂട്ട്. നൽകിക്കഴിഞ്ഞു,​ ഇതോടെ മറ്റുരാജ്യങ്ങളിലും സ്പുട്നിക്ക് ഉപയോഗിക്കാനാവും,

LEAVE A REPLY

Please enter your comment!
Please enter your name here