World Health Organization leaders at a press briefing on COVID-19, held on March 6 at WHO headquarters in Geneva. Here's a look at its history, its mission and its role in the current crisis.

ബീജിങ്‌: കോവിഡിന്റെ ഉത്ഭവം വുഹാനിൽ അല്ലെന്ന്‌ ചൈന സന്ദർശിക്കുന്ന ലോകാരോഗ്യ സംഘടന വിദഗ്‌ധ സമിതി. രോഗം‌ ആദ്യമായി പടർന്നത്‌ വുഹാനിലെ ഹുനാൻ മത്സ്യ–-മാംസ ചന്തയിലാണെങ്കിലും അതിന്റെ ഉത്ഭവസ്ഥാനം മറ്റെവിടെയോ ആണ്‌. വുഹാനിലാണ്‌ വൈറസ്‌ ഉത്ഭവിച്ചത്‌ എന്നതിന്‌ തെളിവില്ല. എന്നാൽ, വൈറസ്‌ പടരാനുള്ള സാഹചര്യം ചന്തയിലുണ്ടെന്നും വിദഗ്‌ദ്ധ സമിതി അംഗം വ്ലാഡിമിർ ദെഡ്‌കോവ്‌ വ്യക്തമാക്കി.

വൈറസ്‌ വുഹാനിലെ ലബോറട്ടറിയിൽ സൃഷ്ടിക്കപ്പെട്ടതും അവിടെനിന്ന്‌ ചോർന്നതുമാണെന്ന വാദവും അദ്ദേഹം തള്ളി. ലബോറട്ടറിയിൽ സംഘം വിശദമായ പരിശോധന നടത്തിയിരുന്നു. എല്ലാ സുരക്ഷാ സംവിധാനത്തോടെയുമാണ്‌ ലാബിന്റെ പ്രവർത്തനം. അവിടെനിന്ന്‌ വൈറസ്‌ സമൂഹത്തിലേക്ക്‌ പടരാൻ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.

വുഹാൻ സന്ദർശിച്ച ഡബ്ല്യൂഎച്ച്‌ഒ സംഘത്തിന്‌ നഗരത്തിൽ എവിടെയും പ്രവേശിക്കാനും പരിശോധിക്കാനും ചൈനീസ്‌ സർക്കാർ അനുമതി നൽകിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here