കാന്തമായി മാറാനുള്ള ആഗ്രഹം കലശലായപ്പോള്‍ മാഗ്നനറ്റിക് ബോളുകള്‍ വിഴുങ്ങിയ പന്ത്രണ്ടു വയസുകാരന്‍ ഒടുവില്‍ ഗുരുതരാവസ്ഥയിലായി. റെലി മോറിസോണ്‍ എന്ന പന്ത്രണ്ടുകാരനാണ് വ്യത്യസ്ഥമായ ആഗ്രഹത്തെത്തുടര്‍ന്ന് വെട്ടിലായത്. ബ്രിട്ടണിലാണ് സംഭവം നടന്നത്. കാന്തമായി മാറാന്‍ വേണ്ടി രണ്ട് തവണയായി 54 മാഗ്നറ്റിക്‌ബോളുകളാണ് റെലി വിഴുങ്ങിയത്.

കഠിനമായ വയറു വേദനയെത്തുടര്‍ന്നാണ് പന്ത്രണ്ടുവയസ്സുകാരനെ മാതാപിതാക്കള്‍ ആശുപത്രിയിലെത്തിച്ചത്. ഡോക്ടര്‍മാര്‍ നടത്തിയ സ്‌കാനിംഗിലാണ് റെലിയുടെ വയറ്റില്‍ മാഗ്നറ്റിക് ബോളുകള്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ശസ്ത്രക്രിയയിലൂടെ ഇവ നീക്കം ചെയ്യുകയായിരുന്നു. പിന്നീട് ഡോക്ടര്‍മാര്‍ ചോദിച്ചപ്പോഴാണ് കാന്തമായി മാറാനുള്ള ആഗ്രഹം കൊണ്ടാണ് താന്‍ മാഗ്നറ്റിക് ബോളുകള്‍ വിഴുങ്ങിയതെന്ന് കുട്ടി പറഞ്ഞത്.

ആറു മണിക്കൂര്‍ നീണ്ടു നിന്ന സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയിലൂടെയാണ് ബോളുകള്‍ നീക്കം ചെയ്തത്. ആശുപത്രിയിലെത്തിക്കാന്‍ അല്‍പംകൂടി വൈകിയിരുന്നുവെങ്കില്‍ ജീവന്‍തന്നെ അപകടത്തിലായേനെയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here