കോവിഡിനെത്തുടര്‍ത്തുള്ള ലോക്ഡൗണ്‍ സമയത്ത് വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് താരതമ്യേനെ കുറവായിരുന്നുവെങ്കിലും 2019നെക്കാള്‍ കൂടുതല്‍ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 2020ലാണെന്ന് അധികൃതര്‍. ന്യൂജേഴ്സിയിലും രാജ്യത്താകമാനവും ഏറ്റവുമധികം അപകടങ്ങള്‍ നടന്നത് 2020ലാണ്. നിരുത്തരവാദപരമായ ഡ്രൈവിംഗാണ് കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തൊട്ടാകെ 5% മാരകമായ അപകടങ്ങള്‍ക്ക് കാരണമായതെന്ന് ന്യൂജേഴ്സി അറ്റോര്‍ണി ജനറല്‍ ഗുര്‍ബിര്‍ എസ്. ഗ്രെവല്‍ പറഞ്ഞു.

കോവിഡ് പകര്‍ച്ച വ്യാധിയെത്തുടര്‍ന്ന് ആളുകള്‍ പുറത്തിറങ്ങുന്നത് കുറയ്ക്കുകയും വര്‍ക്ക് അറ്റ് ഹോം ഓപ്ഷന്‍ നോക്കുകയും സാധനങ്ങളും മറ്റും വീട്ടിലിരുന്നു തന്നെ ഓര്‍ഡര്‍ ചെയ്തു വരുത്തുകയും ചെയ്തിരുന്ന സമയത്താണ് ഇത്രയധികം അപകടങ്ങള്‍ സംഭവിച്ചത് എന്നതാണ് അതിശയകരമായ വസ്തുത. 2020 ജനുവരി മുതല്‍ ജൂണ്‍ വരെ യുഎസില്‍ സംഭവിച്ച ട്രാഫിക് മരണങ്ങളുടെ എണ്ണം 2019നെ അപേക്ഷിച്ച് മുപ്പത് ശതമാനം അധികമാണെന്നും ഗ്രേവല്‍ പറഞ്ഞു.

ഡ്രൈവര്‍മാരുടെ അമിതവേഗം, സീറ്റ് ബെല്‍റ്റ് ധരിക്കാതിരുന്നത്, മയക്കുമരുന്നിന്റെയോ മദ്യത്തിന്റെയോ സ്വാധീനത്തില്‍ വാഹനമോടിക്കല്‍ എന്നിവയെല്ലാമാണ്  അപകടങ്ങള്‍ക്ക് കാരണമായതെന്നാണ് ദേശീയപാത ട്രാഫിക് സുരക്ഷാ അഡ്മിനിസ്‌ട്രേഷന്റെ കണ്ടെത്തല്‍.

‘ന്യൂജേഴ്സിയിലെ റോഡുകളില്‍ ജീവന്‍ നഷ്ടപ്പെടുന്നത് തടയുന്നതിന് ഓരോ ഡ്രൈവറും വഹിക്കേണ്ട അവിഭാജ്യ പങ്കിനെക്കുറിച്ച് പൊതുജന അവബോധം വളര്‍ത്തുന്നതിനായി ഹൈവേ ട്രാഫിക് സുരക്ഷയുടെ സംസ്ഥാന വിഭാഗം ‘സേഫ് ഡ്രൈവര്‍ സേവ് ലൈവ്‌സ’് സോഷ്യല്‍ മീഡിയ കാമ്പെയ്ന്‍ ആരംഭിക്കുന്നുണ്ടെന്നും” അറ്റോര്‍ണി ജനറല്‍ പറഞ്ഞു. ട്രാഫിക് സുരക്ഷയെക്കുറിച്ചുള്ള നിയമ നിര്‍വ്വഹണ പരിശീലനവും പ്രോഗ്രാമുകളില്‍ ഉള്‍പ്പെടും.

 

LEAVE A REPLY

Please enter your comment!
Please enter your name here