ഓസ്ട്രേലിയന്‍ പാര്‍ലമെന്റില്‍ വച്ച് യുവതി പീഡനത്തിനിരയായ സംഭവത്തില്‍ ക്ഷമാപണം നടത്തി പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. ഇവിടെ ജോലി ചെയ്യുന്നവര്‍ സുരക്ഷിതരായിരിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. 2019ല്‍ പാര്‍ലമെന്റില്‍ സഹപ്രവര്‍ത്തകനാല്‍ താന്‍ പീഡിപ്പിക്കപ്പെട്ടു എന്നായിരുന്നു യുവതിയുടെ പരാതി.

രാജ്യത്തിന്റെ പ്രതിരോധ വകുപ്പ് മന്ത്രി ലിന്‍ഡ റെയ്നോല്‍ഡ്സിന്റെ ഓഫിസില്‍ വച്ചായിരുന്നു സംഭവം. മീറ്റിംഗ് ഉണ്ടെന്ന് പറഞ്ഞ് തന്നെ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പൊലീസിനേയും പ്രതിരോധ മന്ത്രിയുടെ ഓഫിസിലെ മുതിര്‍ന്ന ജീവനക്കാരേയും ഇക്കാര്യം അറിയിച്ചിരുന്നുവെന്നും യുവതി വെളിപ്പെടുത്തി.

പ്രധാനമന്ത്രി മോറിസണിന്റെ ലിബറല്‍ പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയാണ് തന്നെ പീഡിപ്പിച്ചതെന്നാണ് യുവതി പറഞ്ഞത്. യുവതി പീഡനത്തെ കുറിച്ച് അറിയിച്ചിരുന്നുവെന്നും എന്നാല്‍ പരാതി നല്‍കുന്നില്ലെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here