കോവിഡ് വാക്‌സിനെന്ന പേരില്‍ ഉപ്പ് ലായനിയും വെള്ളവും ചേര്‍ത്ത് വില്‍പ്പന നടത്തിയ സംഘത്തിലെ പ്രധാനി അറസ്റ്റില്‍. ചൈനയിലെ കോങ്ങ് എയാളാണ് വ്യാജ വാക്‌സിന്‍ നിര്‍മ്മിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയതിനെത്തുടര്‍ന്ന് പിടിയിലായത്. യഥാര്‍ത്ഥ വാക്‌സിന്റെ അതേ രീതിയിലുള്ള പാക്കേജിംഗ് ആണ് ഇയാള്‍ വ്യാജ വാക്‌സിനും ഒരുക്കിയത്.

കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ ഇയാള്‍ വാക്സിന്‍ നിര്‍മ്മാണം ആരംഭിച്ചിരുന്നു. ഇതില്‍ 600 ബാച്ച് വാക്സിനുകള്‍ ഇയാള്‍ ഹോങ്കോങ്ങിലേക്ക് അയച്ചു. നിരവധിയാളുകളാണ് ഈ വ്യാജവാക്‌സിന്‍ ഡോസുകള്‍ സ്വീകരിച്ചിട്ടുള്ളത്. 20 കോടിയിലധികം രൂപയുടെ സാമ്പത്തിക നേട്ടമാണ് തട്ടിപ്പ് നടത്തി കോങ്ങ് സ്വന്തമാക്കിയത്. കേസില്‍ എഴുപതോളം പേരെയാണ് ചൈനയില്‍ നിന്ന് പിടികൂടിയത്. വാക്സിന്‍ ആശുപത്രിയില്‍ വിറ്റവരും ഗ്രാമങ്ങളില്‍ കുത്തിവയ്പ്പ് നടത്തിയവരും ഇതില്‍ ഉള്‍പ്പെടുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here