ലോക വ്യാപാര സംഘടനയുടെ മേധാവിയായി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട ആദ്യ വനിതയും ആദ്യ ആഫ്രിക്കന്‍ വംശജയുമായ ഡോ. എന്‍ഗോസി ഒകോന്‍ജോ- ഇവേല മാര്‍ച്ച് ഒന്നിന് അധികാരമേല്‍ക്കും. നൈജീരിയന്‍ സാമ്പത്തിക ശാസ്ത്രജ്ഞയായ ഡോ. എന്‍ഗോസി ഒകോന്‍ജോ. നൈജീരിയയുടെ ധനമന്ത്രിയായി പ്രവര്‍ത്തിച്ചുണ്ട്. അധികാരമേറ്റെടുത്താല്‍ 2025 ഓഗസ്റ്റ് 31 വരെയാണ് ഒകോന്‍ജോയുടെ കാലാവധി.

നേരത്തേ ഒകാന്‍ജോയെ ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനെ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് ട്രംപ് എതിര്‍ത്തിരുന്നു. ലോകബാങ്കില്‍ 25 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള വ്യക്തിയാണ് ഒകോന്‍ജോ. അന്താരാഷ്ട്ര വ്യാപാര ചര്‍ച്ചകള്‍ പുനരുജ്ജീവിപ്പിക്കുക, വ്യാപാര നിയമങ്ങള്‍ പരിഷ്‌കരിക്കുക തുടങ്ങിയ ഉത്തരവാദിത്വങ്ങളാണ് ഒകാന്‍ജോ ഏറ്റെടുക്കാനിരിക്കുന്നത്. യു.എസ്.ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തരവാദിത്വങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകും.

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here