ആഷാ മാത്യു 


സ്പെയിൻ: കോവിഡ് വാക്സീനിൽ ഏറ്റവും മികച്ചതെന്ന് പെരുമകേട്ട ഫൈസർ വാക്സീൻ സ്വീകരിച്ച സ്പെയിനിലെ ഒരു നഴ്സിംഗ് ഹോമിൽ 46 അന്തേവാസികൾ മരണമടഞ്ഞതായി റിപ്പോർട്ട്. സ്‌പെയിനിലെ അന്‍ഡാലുഷ്യയിലെ കാഡിസ് പ്രവിശ്യയിലെ നഴ്‌സിംഗ് ഹോമിലെ അന്തേവാസികളാണ് വാക്സീന്റെ ആദ്യ ഡോസ് സ്വീകരിച്ച ഉടൻ കോവിഡ്  സ്ഥിരീകരിച്ച ശേഷം ഗുരുതരാവസ്ഥയിലായി പിന്നീട് മരിച്ചതായി  സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
നഴ്‌സിംഗ് ഹോമായ ന്യൂസ്ട്ര സെനോറ ഡെല്‍ റൊസാരിയോ (ഒവര്‍ ലേഡി ഓഫ് റോസറി) യിലെ 46 അന്തേവാസികളാണ് മരിച്ചത്. ജനുവരി ആദ്യ വാരമാണ് ഇവിടെയുള്ളവര്‍ വാക്‌സിന്‍ സ്വീകരിച്ചത്. ഫെബ്രുവരി നാലിന് ഇവിടെയുള്ള 94 അന്തേവാസികളില്‍ 28 പേര്‍ക്കും പന്ത്രണ്ട് ജീവനക്കാര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സമാനമായി തെക്കുപടിഞ്ഞാറന്‍ സ്പാനിഷ് പ്രവിശ്യയിലെ മറ്റൊരു നഴ്‌സിംഗ് ഹോമായ നോവോ സാങ്ക്റ്റി പെട്രിയില്‍ വാക്‌സിന്‍ സ്വീകരിച്ച 22 അന്തേവാസികള്‍ മരിക്കുകയും 103 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. സമാനമായ രീതിയില്‍ ലോകത്തിന്റെ പല ഭാഗത്തും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിനു ശേഷം മരണവും രോഗ സ്ഥിരീകരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.



നോര്‍വേയില്‍ ഫൈസറിന്റെ പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ച 29 മുതിര്‍ന്ന വ്യക്തികള്‍ മരിച്ചു. ജര്‍മ്മനിയിലെ ഒരു നഴ്‌സിംഗ് ഹോമില്‍ 40 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതിനു ശേഷം 13 പേര്‍ മരിച്ച സംഭവത്തെ ട്രാജിക് കോയിന്‍സിഡന്‍സ് എന്ന് പറഞ്ഞ് തള്ളിക്കളയുകയാണ് ചെയ്തത്. ഒരു ജര്‍മ്മന്‍ പാലിയേറ്റീവ് കെയറില്‍ വാക്‌സിന്‍ സ്വീകരിച്ച് നാല് ദിവസത്തിനുള്ളില്‍ പത്ത് പേരാണ് മരിച്ചത്. ഇംഗ്ലണ്ടിലെ ബേസിംഗ്സ്റ്റോക്കിലെ ഒരു നഴ്സിംഗ് ഹോമിലെ 72 അന്തേവാസികളില്‍ 22 പേര്‍ വാക്സിനേഷനെ തുടര്‍ന്ന് മരിച്ചു. സ്റ്റോക്ക്‌ഹോം സ്വീഡനിലെ ഒരു കെയര്‍ ഹോമില്‍ ഫൈസര്‍ വാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ച മുതിര്‍ന്ന അന്തേവാസികള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

ഇസ്രായേല്‍ ന്യൂസ് മീഡിയ ജനുവരി 12ന് റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ചവരില്‍ 4500 പേര്‍ കോവിഡ് പൊസിറ്റീവ് ആകുകയും അതില്‍ 375 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിയും വന്നു. സ്‌കോട്ട്‌ലന്‍ഡിലെ ഇന്‍വര്‍ണസില്‍ ജനുവരിയുടെ തുടക്കത്തില്‍ ഒരു നഴ്‌സിംഗ് ഹോമിലെ എല്ലാവരും വാക്‌സിന്‍ സ്വീകരിച്ചെങ്കിലും അതില്‍ 17 പേര്‍ക്ക് പിന്നീട് കോവിഡ് 19 സ്ഥിരീകരിച്ചു.

ദ യുകെ മെഡിക്കല്‍ ഫ്രീഡം അലയന്‍സ് യുകെയുടെ കോവിഡ് 19 വാക്‌സിന്‍ ഡിപ്ലോയ്‌മെന്റ് മിനിസ്റ്ററായ നദീം സഹാവിയോടും ഹെല്‍ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ സെക്രട്ടറിയായിട്ടുള്ള മാറ്റ് ഹാന്‍കോക്കിനോടും വാക്‌സിന്‍ നിരീക്ഷിക്കുന്ന ഏജന്‍സികളോടും വാക്‌സിനേഷന് ശേഷം യുകെയില്‍ നടന്ന മരണങ്ങളുടെ കണക്കെടുപ്പ് എത്രയും വേഗം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here