എണ്ണ വില ഉയര്‍ത്തുന്നതിനായി ഉല്‍പാദനത്തിന് പരിധി വയ്ക്കാന്‍ ദോഹയില്‍ ചേര്‍ന്ന നാല് എണ്ണ ഉത്പാദക രാജ്യങ്ങളുടെ യോഗത്തില്‍ തീരുമാനമായി. സൗദി അറേബ്യ, റഷ്യ, വെനസ്വേല, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ ചേര്‍ന്നാണ് ജനുവരി മാസത്തെ അളവില്‍ ഉത്പാദനം മരവിപ്പിക്കാന്‍ തീരുമാനിച്ചത്. ഉപരോധത്തെ തുടര്‍ന്ന് എണ്ണ കയറ്റുമതി ശക്തിപ്പെടുത്തിയ ഇറാന്‍റെ നിലപാട് നിര്‍ണായകമാകും.

എണ്ണ വില ഇടിവ് തുടങ്ങി 18 മാസത്തിനു ശേഷമാണ് വിലയിടിവിനെ നേരിടാനായി എണ്ണ ഉത്പാദക രാജ്യങ്ങള്‍ യോഗം ചേരുന്നത്. ഒപെക് രാജ്യങ്ങള്‍ക്ക് പുറമെ റഷ്യയുമായും വെനസ്വേല നടത്തിയ മാസങ്ങള്‍ നീണ്ട ചര്‍ച്ചയാണ് യോഗത്തിലേക്കു നയിച്ചത്. ഏറ്റവും വലിയ എണ്ണ ഉത്പാദകരായ രണ്ടു രാജ്യങ്ങള്‍ പങ്കെടുത്ത ദോഹ യോഗത്തെ പ്രതീക്ഷയോടെയാണ് വിപണയും കണ്ടത്. ഉത്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചേക്കുമെന്ന പ്രതീക്ഷയില്‍ ഇന്നലെ എണ്ണവില ബാരലിന് 35.55 ഡോളറായി ഉയര്‍ന്നെങ്കിലും ഉത്പാദനം മരവിപ്പിക്കാനുള്ള തീരുമാനം വന്നതോടെ 34.20 ഡോളറായി കുറഞ്ഞു.

ഉത്പാദനം കുറയ്ക്കാനായി സംയുക്ത നീക്കങ്ങള്‍ നടന്നതിനെ തുടര്‍ന്ന് എണ്ണവില കഴിഞ്ഞ വെള്ളിയാഴ്ച പത്തു ശതമാനം ഉയര്‍ന്ന് 33 ഡോളറിനടുത്ത് എത്തിയിരുന്നു. മറ്റു എണ്ണ ഉത്പാദക രാജ്യങ്ങളും തീരുമാനം അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഖത്തര്‍ ഊര്‍ജ വ്യവസായ മന്ത്രിയും ഓപെക് പ്രസിഡന്‍റുമായ ഡോ. മുഹമ്മദ് ബിന്‍ സാലേഹ് അല്‍ സാദ അറിയിച്ചു. ഉത്പാദനത്തിനു പരിധി വയ്ക്കുന്നതോടെ എണ്ണ വിപണിയില്‍ സ്ഥിരത കൈവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതേസമയം ജനുവരി മാസത്തെ അളവില്‍ ഉത്പാദനം മരവിപ്പിക്കാനുള്ള തീരുമാനം മറ്റു രാജ്യങ്ങളുടെ കൂടി നിലപാടിനെ ആശ്രയിച്ചാണിരിക്കുന്നതെന്ന് സൗദി അറേബ്യ എണ്ണ മന്ത്രി അലി അല്‍ നൈമി പറഞ്ഞു. ഒറ്റയടിക്ക് എണ്ണ വിതരണം കുറയ്ക്കാനാകില്ല. എണ്ണ വിപണിയില്‍ സ്ഥിരത കൈവരിക്കാനുള്ള കൂടുതല്‍ നടപടികള്‍ വരും ആഴ്ചകളില്‍ ചര്‍ച്ച ചെയ്യും. ഇറാനും ഇറാഖുമായി

LEAVE A REPLY

Please enter your comment!
Please enter your name here