ഇന്ത്യ യുഎഇ നയതന്ത്രബന്ധത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ ഇന്ത്യാ സന്ദര്‍ശനം തുടക്കമിട്ടതെന്ന് ഇന്ത്യന്‍ അംബാസിഡര്‍ ടി.പി.സീതാറാം. സുരക്ഷ, വാണിജ്യം, അടിസ്ഥാന സൗകര്യവികസനം തുടങ്ങി ഒട്ടേറെ മേഖലകളിലെ സഹകരണം കൂടുതല്‍ ശക്തമായതായും ഇന്ത്യന്‍ അംബാസിഡര്‍ ചൂണ്ടിക്കാട്ടി.

പരമ്പരാഗത സുഹൃത്തുക്കളായ ഇന്ത്യയയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പുതിയ തലങ്ങളിലേക്ക് ഉയര്‍ത്തുന്നതായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും യുഎഇ ഉപസര്‍വസൈന്യാധിപന്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെയും സന്ദര്‍ശനങ്ങളെന്ന് ഇന്ത്യന്‍ സ്ഥാപനപതി പറഞ്ഞു. ഇന്ത്യയുടെ അടിസ്ഥാന സൗകര്യവികസന മേഖലകളില്‍ യുഎഇ നാലരലക്ഷം കോടിയുടെ നിക്ഷേപം നടത്തുന്നതിനുള്ള തീരുമാനമാണ് ഈ സന്ദര്‍ശനങ്ങളുടെ പ്രധാന നേട്ടം.

യുഎഇ പോലെ മറ്റു ലോകരാജ്യങ്ങളും ഇന്ത്യയില്‍ നിക്ഷേപത്തിനൊരുങ്ങുകയാണ്. തീവ്രവാദത്തിനെതിരെയുുള്ള പോരാട്ടത്തില്‍ ഇരു രാജ്യങ്ങളും കൈകോര്‍ക്കും. സമാധാനവശ്യങ്ങള്‍ക്കുള്ള ആണവസഹകരണം, ബഹിരാകശ ഗവേഷണം, പാരന്പര്യേതര ഊര്‍ജം തുടങ്ങിയമേഖലകളിലും സഹകരിക്കാനുള്ള തീരുമാനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഡമായതിന്‍റെ തെളിവുകളാണ്. എട്ടു കരാറുകളിലാണ് ഷെയ്ഖ് മുഹമ്മദിന്‍റെ സന്ദര്‍ശനവേളയില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here