യുഎഇയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ശക്തമായ മഴയും ആലിപ്പഴ വര്‍ഷവും തുടരുന്നു. ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലാണ് ഇന്ന് കനത്ത മഴ രേഖപ്പെടുത്തിയത്. ശക്തമായ മഴ നാളെയും തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. ദുബായിലും ഷാര്‍ജയിലും ബുധനാഴ്ച ഉച്ചയോടെയാണ് ഇടിമിന്നലിനൊപ്പം ശക്തമായ മഴയും ആലിപ്പഴ വര്‍ഷവും ഉണ്ടായത്.

നാട്ടിലെ തുലാവര്‍ഷത്തെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ ഇടിയും മിന്നലുമായി മഴ കനത്തു പെയ്തു. വൈകിട്ട് നാലിന് ഷാര്‍ജയില്‍നിന്നായിരുന്നു മഴയുടെ തുടക്കം. തൊട്ടു പിന്നാലെ സമീപ എമിറേറ്റുകളിലും മഴ തുടങ്ങി. കനത്ത മഴയെ തുടര്‍ന്ന് റോഡുകളില്‍ വെള്ളം വനിരഞ്ഞു. തുരങ്കപാതകളില്‍ വെള്ളം കെട്ടിയതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. മിക്ക എമിറേറ്റുകളിലും ഗതാഗത കുരുക്കുണ്ടായി. റോഡുകളിലും മറ്റും കെട്ടിക്കിടക്കുന്ന വെള്ളം ടാങ്കറിലേക്ക് മാറ്റിയാണ് മുനിസിപ്പാലിറ്റി നീക്കം ചെയ്തത്.

മോശം കാലാവസ്ഥയെ തുടര്‍ന്ന് വൈകിട്ട് അഞ്ചിന് നടക്കേണ്ട ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നീസ് ചാംപ്യന്‍ഷിപ്പ് മാറ്റിവച്ചു. മഴയെ തുടര്‍ന്ന് തണുപ്പ് കനത്തു. ശക്തമായ മഞ്ഞുമൂലം ദൂരക്കാഴ്ച കുറഞ്ഞത് വാഹന യാത്രക്കാരെയും പ്രയാസത്തിലാക്കി. മലമുകളിലും താഴ്വാരങ്ങളിലും കടലിലും പോകരുതെന്നും മുന്നറിയിപ്പുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here