ദുബായിലെ റോഡുകളില്‍ വനിതാ ഡ്രൈവര്‍മാരുണ്ടാക്കുന്ന അപകടങ്ങള്‍ കൂടുന്നതായി ഗതഗാത വകുപ്പ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ചു സ്ത്രീ ഡൈവര്‍മാരുടെ അപകട കേസുകള്‍ 57 ശതമാനം ഉയര്‍ന്നതായി ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍ ചെയര്‍മാനും ദുബായ് പൊലീസ് ഉപമേധാവിയുമായ മേജര്‍ മുഹമ്മദ് സൈഫ് അല്‍സഫീന്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം വനിതാ ഡ്രൈവര്‍മാരുണ്ടാക്കിയ 150 വാഹനാപകടങ്ങളില്‍ 14 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 2014ല്‍ സ്ത്രീകളുണ്ടാക്കിയ 141 അപകടങ്ങളില്‍ മരിച്ചത് ഒന്‍പത് പേര്‍. വനിതകളില്‍ 80 ശതമാനവും നിമയങ്ങള്‍ പാലിച്ചും ജാഗ്രതയോടെയുമാണ് വാഹനം ഓടിക്കുന്നതെങ്കിലും ഇരുപതു ശതമാനം പേര്‍ വേണ്ടത്ര ഗൗരവം കൊടുക്കുന്നില്ലെന്ന് മേജര്‍ അല്‍സഫീന് അഭിപ്രായപ്പെട്ടു. വാഹനമോടിക്കുമ്പോള്‍ കൂടെയുള്ള കുട്ടികളെ ശ്രദ്ധിക്കല്‍, മുഖംമിനുക്കല്‍, അനാവശ്യഭയം, മറ്റു കാര്യങ്ങളില്‍ വ്യാപൃതരാവുക തുടങ്ങിയവയാണ് സ്ത്രീകളെ അപകടങ്ങളിലേക്ക് നയിക്കുന്നത്.

അതിവേഗ പാതകളില്‍ മതിയായ പരിചയമില്ലാതെ ഡ്രൈവ്‌ ചെയ്യുന്നതു മൂലമുള്ള ആധിയും അപകടങ്ങളുണ്ടാക്കിയിട്ടുണ്ട്. ഗര്‍ഹൂദ് പാലത്തിലൂടെ മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗത്തില്‍ വാഹനമോടിച്ച വനിതയ്ക്ക് പിഴ ചുമത്തി. ഇതേസമയം കഴിഞ്ഞ വര്‍ഷം 152 പേര്‍ മരിക്കാനിടയായ 2465 വാഹനാപകട കേസുകളില്‍ പുരുഷന്‍മാര്‍ കുറ്റക്കാരായിട്ടുണ്ട്. 2014ല്‍ അപകടങ്ങള്‍ 1375 ആയി കുറഞ്ഞെങ്കിലും 164 പേര്‍ മരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here