ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ കൊറോണ പ്രതിരോധ വാക്സിന്റെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കി ലോകാരോഗ്യ സംഘടന. മറ്റ് കോവിഡ് വാക്‌സിനുകള്‍ രണ്ട് ഡോസുകള്‍ സ്വീകരിക്കേണ്ട സമയത്ത് ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ വാക്‌സിന്‍ ഒരു തവണ മാത്രം സ്വീകരിച്ചാല്‍ മതിയാകും. മറ്റ് വാക്‌സിനുകള്‍ ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസത്തിനു ശേഷമാണ് രണ്ടാമത്തെ ഡോസ് സ്വീകരിക്കേണ്ട്ത.

ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ ഒറ്റ ഡോസ് വാക്സിനാണെന്നത് രോഗം ഗുരുതരമായി പടരുന്ന രാജ്യങ്ങള്‍ക്ക് കൂടുതല്‍ ഗുണകരമാകുമെന്ന് ലോകാരോഗ്യ സംഘടന വിലയിരുത്തുന്നു. മറ്റു വാക്സിനുകളെ അപേക്ഷിച്ച് സാധാരണ ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ സാധിക്കുമെന്നതും ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ പ്രത്യേകതയാണ്. പുതിയ വാക്സിന് അംഗീകാരം നല്‍കിയതിലൂടെ കൊറോണയ്ക്കെതിരെ പോരാടുന്നതിനായി പുതിയതും സുരക്ഷിതവുമായ ഒരു കടമ്പ കൂടി കടന്നിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദനോം ഗെബ്രിയേസസ് പറഞ്ഞു.

ലോകമെമ്പാടുമുള്ള ജനങ്ങളിലേക്ക് വാക്സിന്‍ വേഗത്തില്‍ എത്തിക്കാനാണ് ശ്രമിക്കുന്നതെന്നും അവ എല്ലാ ആളുകള്‍ക്കും ലഭ്യമായില്ലെങ്കില്‍ ഗുണമുണ്ടാകില്ലെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കി. അമേരിക്കയും കാനഡയും ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ വാക്സിന് നേരത്തെ അനുമതി നല്‍കിയിരുന്നു. കൊറോണയുടെ പുതിയ വകഭേദങ്ങള്‍ക്ക് ഉള്‍പ്പടെ ഈ വാക്സിന്‍ ഏറെ ഫലപ്രദമാണെന്ന് അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here