പാകിസ്താനെ അതീവ അപകടകരമായ രാജ്യങ്ങളുടെ പട്ടികയില്‍പ്പെടുത്തി ബ്രിട്ടണ്‍. കള്ളപ്പണവും, ഭീകരവാദത്തിന് പണം സമാഹരിക്കുന്നതും തടയാനായി നിയമ ഭേദഗതി നടപ്പാക്കിയതിന്റെ ഭാഗമായിട്ടാണ് പാകിസ്താനെ അപകടകരമായ രാജ്യങ്ങളുടെ പട്ടികയില്‍ പെടുത്തിക്കൊണ്ടുള്ള ബ്രിട്ടന്റെ നടപടി. കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരവാദത്തിന് ധനസഹായം, ഫണ്ടുകളുടെ കൈമാറ്റം എന്നിവ സംബന്ധിച്ച് ചട്ടങ്ങള്‍ 2017 നിയമമാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ഭേദഗതി ചെയ്തത്.

നിയമ പ്രകാരം 21 രാജ്യങ്ങളെയാണ് അതീവ അപകടകരമായ രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇതില്‍ മൂന്നാം സ്ഥാനമാണ് പാകിസ്താനുളളത്. ഉത്തരകൊറിയ, സിറിയ, സിംബാബ് വെ, യെമന്‍ എന്നിവയാണ് പട്ടികയില്‍ ഉള്‍പ്പെട്ട മറ്റ് രാജ്യങ്ങള്‍.

 

LEAVE A REPLY

Please enter your comment!
Please enter your name here