പ്രായമൊരുപാടായിട്ടും വിവാഹം കഴിക്കാന്‍ തയ്യാറാകാതിരുന്ന മകനെ മാതാപിതാക്കള്‍ കൊലപ്പെടുത്തി. 47കാരനായ ഇറാനിയന്‍ സിനിമ സംവിധായകന്‍ ബാബക് ഖൊറാംദീനെയാണ് വിവാഹം കഴിക്കാത്തതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ കൊലപ്പെടുത്തിയത്. 47 വയസ്സായിട്ടും മകന്‍ വിവാഹം കഴിക്കാത്തതിനെച്ചൊല്ലി വീട്ടില്‍ കലഹം പതിവായിരുന്നു. ഇക്കാര്യത്തെച്ചൊല്ലി ബാബക് ഖൊറാംദീനും പിതാവും തമ്മില്‍ വാക്കേറ്റമുണ്ടാവാറുണ്ട്.

പറഞ്ഞ് സഹികെട്ട് ഒടുവില്‍ ദേഷ്യം സഹിക്കവയ്യാതെ മകനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പിതാവ് പോലീസിന് മൊഴി നല്‍കി. മകനെ അനസ്‌തേഷ്യ നല്‍കി മയക്കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നും തുടര്‍ന്ന് കൈ കാലുകള്‍ വെട്ടിമാറ്റി ചവറ്റുകുട്ടയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് ഖൊറാംദീന്റെ പിതാവ് സമ്മതിച്ചതായി ടെഹ്റാന്‍ ക്രിമിനല്‍ കോടതി മേധാവി മുഹമ്മദ് ഷഹരിയാരി പറഞ്ഞു.

2009 ല്‍ ടെഹ്റാന്‍ സര്‍വകലാശാലയില്‍ നിന്ന് സിനിമയില്‍ ബിരുദാനന്തര ബിരുദം നേടിയ ഖൊറാംദീന്‍ ഒരു വര്‍ഷത്തിനുശേഷം ലണ്ടനിലെത്തി സിനിമയില്‍ സജീവമാകുകയായിരുന്നു.

 

 

 

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here