കോവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തില്‍ രോഗം സ്ഥിരീകരിച്ച് മരണപ്പെട്ടത് മൂന്നു കോടിയോളം മനുഷ്യരെന്ന് ലോകാരോഗ്യസംഘടന. ഔദ്യോഗിക കണക്ക് പ്രകാരം പുറത്തു വന്ന എണ്ണത്തെക്കാള്‍ 1.20 കോടിപേരാണ് അധികമായി മരണപ്പെട്ടത്. യഥാര്‍ത്ഥ മരണനിരക്ക് സംബന്ധിച്ച കണക്കുകള്‍ പല രാജ്യങ്ങളും മൂടി വെയ്ക്കുകയായിരുന്നുവെന്നും ലോകാരോഗ്യ സംഘടന വിമര്‍ശിച്ചു. ലോകാരോഗ്യസംഘടന ഉപമേധാവി സമീറാ ആസ്മയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

കൊറോണ മഹാമാരി ലോകരാജ്യങ്ങളടക്കമുള്ളിടത്തെ ആരോഗ്യമേഖലയ്ക്ക് കനത്ത വെല്ലുവിളി ആണെന്നും അതേസമയം അതേ മേഖലയിലെ ജാഗ്രത പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കാന്‍ സഹായിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോളതലത്തില്‍ 2020ലെ റിപ്പോര്‍ട്ടാണ് ലോകാരോഗ്യസംഘടന പുറത്തുവിട്ടത്.

 

LEAVE A REPLY

Please enter your comment!
Please enter your name here