മദ്യപിച്ച് വനിതാ ആംബുലന്‍സ് ഡ്രൈവറേയും പോലീസ് ഉദ്യോഗസ്ഥനേയും മര്‍ദ്ദിച്ച യുവതിക്ക് മൂന്നു മാസത്തേക്ക് മദ്യപാനത്തിന് വിലക്കേര്‍പ്പെടുത്തി കോടതി. ബ്രിട്ടനിലെ റെഡ്മെയര്‍ സ്വദേശി ഡാനിയലെ വില്യംസിനാണ് ശിക്ഷയായി കോടതി മദ്യപാനത്തിന് വിലക്കേര്‍പ്പെടുത്തിയത്. 12 മാസത്തെ കമ്യൂണിറ്റി ഓര്‍ഡറിനൊപ്പമാണ് വിലക്ക്. ഇതോടൊപ്പം പത്ത് ദിവസത്തെ ലഹരിവിമോചന ചികിത്സയില്‍ പങ്കെടുക്കണമെന്നും 200 പൗണ്ട് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

അടിപിടി കേസിലാണ് ഡാനിയേല അറസ്റ്റിലായത്. മദ്യലഹരിയിലായിരുന്ന യുവതി ആംബുലന്‍സ് ഡ്രൈവറെ മര്‍ദ്ദിക്കുകയായിരുന്നു. ഡ്രൈവറുടെ തലയില്‍ യുവതി ചവിട്ടിയെന്നാണ് പോലീസ് പറയുന്നത്. ഇത് തടയാനെത്തിയ പോലീസ് ഉദ്യോഗസ്ഥനെയും യുവതി മര്‍ദിച്ചു. ഇതേത്തുടര്‍ന്നാണ് പിഴയ്‌ക്കൊപ്പം 90 ദിവസത്തേക്ക് മദ്യാപാനത്തിന് വിലക്കും കോടി ശിക്ഷയായി ചുമത്തിയത്.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here