മുള്ളുകള്‍ക്കിടയില്‍ കുടുങ്ങിയ കുതിരയെ രക്ഷപ്പെടുത്തി അഗ്‌നിരക്ഷാ സേന. ഇംഗ്ലണ്ടിലെ ബല്ലിംഗ്ടണ്‍ ഹില്ലിലാണ് സംഭവം. കരോളിന്‍ എന്ന വ്യക്തിയുടെ വര്‍ത്തുകുതിരയാണ് മരങ്ങളുടെ താഴ്ന്നുനിന്ന ശിഖരങ്ങള്‍ക്കും നിറയെ മുള്ളുകള്‍ക്കുമിടയില്‍ കുടുങ്ങി അപകടാവസ്ഥയിലായത്. മുന്നോട്ട് പിന്നോട്ടോ അനങ്ങാന്‍ പോലും കഴിയാത്ത വിധം കുരുങ്ങി നില്‍ക്കുകയായിരുന്നു എഡ്ഡി എന്ന കുതിര.

വിവരമറിഞ്ഞ് രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയെങ്കിലും രക്ഷാപ്രവര്‍ത്തനം ആദ്യം എളുപ്പമായിരുന്നില്ല. ആളുകള്‍ അടുത്തെത്തിയപ്പോള്‍ കുതിര അക്രമാസക്തനായതോടെ രക്ഷാപ്രവര്‍ത്തകര്‍ ബുദ്ധമുട്ടിലായി. പിന്നീട് മൃഗഡോക്ടറെ വിളിച്ചുവരുത്തി മരുന്നുനല്‍കി കുതിരയെ മയക്കിയ ശേഷമായിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയത്. ചുറ്റുമുള്ള മരക്കൊമ്പുകളും മുള്ളുകളും അറുത്തുമാറ്റിയ ശേഷമാണ് കുതിരയെ രക്ഷിച്ചത്.

എഡ്ഡിയെ രക്ഷപ്പെടുത്തുന്നതിന്റെ ചിത്രങ്ങള്‍ സഫോക്ക് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വ്വീസ് ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. തന്റെ ഇഷ്ട കുതിരയെ രക്ഷപെടുത്തിയ അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ക്ക് നന്ദി അറിയിച്ച് എഡ്ഡിയുടെ ഉടമ കരോലിനും സോഷ്യല്‍മീഡിയയില്‍ എത്തിയിരുന്നു.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here