ജൂണ്‍ ഒന്ന് വരെ നീണ്ടു നില്‍ക്കുന്ന ലോക ആരോഗ്യ അസംബ്ലിക്ക് തുടക്കമായി. ഓസ്ട്രേലിയ , കാനഡ എന്നിവര്‍ മുന്‍കൈ എടുത്ത് തയ്യാറാക്കിയ പ്രമേയമാണ് ആദ്യദിനം അസംബ്ലിയില്‍ ചര്‍ച്ചയായത്. കൊറോണ പോലുള്ള മഹാമാരിയുടെ സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന ഏതുതരം അടിയന്തിര പദ്ധതികളാണ് നടപ്പാക്കേണ്ടതെന്ന വിഷയത്തിലുള്ള ചര്‍ച്ചയില്‍ 27 രാജ്യങ്ങള്‍ പങ്കെടുത്തു.

ലോകാരോഗ്യസംഘടന ശക്തിപ്പെടണമെന്നും ഏതുസാഹചരവും നേരിടാന്‍ പാകത്തിന് സജ്ജമാകണമെന്നും വിവിധ രാജ്യങ്ങളുടെ പ്രതിനിധികള്‍ ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു. വെര്‍ച്വല്‍ സമ്മേളനത്തില്‍ എല്ലാ രാജ്യങ്ങള്‍ക്കും അവരവരുടെ അഭിപ്രായങ്ങള്‍ പറയാന്‍ അവസരമുണ്ട്. ജൂണ്‍ ഒന്നിനാണ് ലോക ആരോഗ്യ അസംബ്ലി സമാപിക്കുക. അടുത്ത സമ്മേളനത്തില്‍ ലോകാരോഗ്യസംഘടനാ മേധാവിയെ പ്രഖ്യാപിക്കുമെന്ന് സമ്മേളനം അറിയിച്ചു.

 

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here