മീനുകളോടുള്ള ഇഷ്ടം മൂത്ത് ഒടുവില്‍ വീടു തന്നെ അക്വേറിയമാക്കി മാറ്റിയിരിക്കുകയാണ് ഇംഗ്ലണ്ടിലെ ഒരു യുവാവ്. നോട്ടിംഗ്ഹാം സ്വദേശിയായ ജാക്ക് ഹീത്ത്കോട്ടാണ് തന്റെ വീട് തന്നെ ഒരു അക്വേറിയമാക്കി മാറ്റി വാര്‍ത്തകളിലിടം പിടിച്ചിരിക്കുന്നത്. ഇരുപത് ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് ജാക്ക് വീട്ടില്‍ ഭീമന്‍ അക്വേറിയം നിര്‍മ്മിച്ചിരിക്കുന്നത്. വെറുതെ അക്വേറിയം നിര്‍മ്മിക്കുകയല്ല, മറിച്ച് വീട്ടിലെ മുഴുവന്‍ സ്ഥലവും ജാക്ക് അക്വേറിയത്തിനായി ഉപയോഗിച്ചിരിക്കുകയാണ്.

ഹാളില്‍ ഒരുക്കിയിരിക്കുന്ന വമ്പന്‍ അക്വേറിയത്തിന് മുമ്പില്‍ സോഫയിലിരുന്ന് മീനുകളെ നോക്കിയാണ് ജാക്ക് ഒഴിവുസമയം ചിലവഴിക്കുന്നത്. ഇതിനായി വീട്ടില്‍ ടെലിവിഷന്‍ പോലും വേണ്ടെന്നു വെച്ചിരിക്കുകയാണ്. ഏതാണ്ട് അഞ്ഞൂറോളം മത്സ്യങ്ങളാണ് ജാക്കിന്റെ അക്വേറിയത്തില്‍ ഉള്ളത്. മത്സ്യങ്ങള്‍ക്കുള്ള ഭക്ഷണത്തിന് വേണ്ടി പ്രതിമാസം ഏതാണ്ട് നാലായിരം രൂപയും അക്വേറിയതിന് വേണ്ട വൈദ്യുതിയ്ക്കായി പതിനായിരം രൂപയും ചെലവ് വരുന്നുണ്ട്.

ഫിഷ് ടാങ്കുകള്‍ നിറയ്ക്കാന്‍ ഏതാണ്ട് 22 ടണ്‍ വെള്ളമാണ് ജാക്കിന് വേണ്ടി വരുന്നത്. വലിയ ഏഴ് ഭീമന്‍ ടാങ്കുകളാണ് അക്വേറിയത്തിനായി ജാക്ക് തന്റെ വീട്ടില്‍ സജ്ജീകരിച്ചത്. അവയിലൊന്ന് 7 അടി താഴ്ചയിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. 7 അടി താഴ്ചയില്‍ നിര്‍മ്മിച്ചിട്ടുള്ള ടാങ്കിന് പുറമെ രണ്ട് ടാങ്കുകള്‍ വീടിന്റെ ഉള്ളിലും ഒരുക്കിയിട്ടുണ്ട്. മറ്റു ടാങ്കുകള്‍ ലിവിങ് റൂം, ഹാളിലേക്കുള്ള വഴി, ബെഡ്റൂം എന്നിവിടങ്ങളിലൊക്കെയായി സജ്ജീകരിച്ചിരിക്കുന്നു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here