ലോകത്ത് ആദ്യമായി കോവിഡ് വാക്‌സിന്‍ സ്വീകരിച്ച പുരുഷന്‍ വില്യം ബില്‍ ഷേക്സ്പിയര്‍ അന്തരിച്ചു. 81 വയസ്സായിരുന്നു. ഫൈസറിന്റെ വാക്‌സിനാണ് ഇദ്ദേഹം സ്വീകരിച്ചത്. വാര്‍ദ്ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ എട്ടിനായിരുന്ന കോവെന്‍ട്രി യൂണിവേഴ്സിറ്റി ആശുപത്രിയില്‍വെച്ച് ഇദ്ദേഹം വാക്സിന്‍ സ്വീകരിച്ചത്. ഇപ്പോള്‍ ഇതേ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് 81ാം വയസ്സില്‍ മരണവും സംഭവിച്ചിരിക്കുന്നത്.

റോള്‍സ് റോയ്സ് കമ്പനി ജീവനക്കാരനും പാരിഷ് കൗണ്‍സിലറും ആയിരുന്നു വില്യം. ഫോട്ടോഗ്രാഫറായി പ്രശസ്തി നേടിയ ഇദ്ദേഹം സംഗീതപ്രിയനായിരുന്നു. ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് കുടുംബം. 91 കാരിയായ മാര്‍ഗരറ്റ് കീനന്‍ ആയിരുന്നു ലോകത്ത് ആദ്യമായി കോവിഡ് വാക്സിന്‍ സ്വീകരിച്ചത്. ഇവര്‍ക്ക് തൊട്ട് പിന്നാലെയാണ് ഷേക്സ്പിയറും വാക്സിനെടുത്തത്.

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here