ജക്കാര്‍ത്ത, ടോക്കിയോ, കാലിഫോര്‍ണിയ: ഇന്തോനീഷ്യയിലും ജപ്പാനിലും കാലിഫോര്‍ണിയയിലും സാമാന്യം ശക്തമായ ഭൂചലനം. ഇന്തോനീഷ്യയിലെ നോര്‍ത്ത് സുലവേസി പ്രൊവിന്‍സിലാണ് പ്രദേശിക സമയം ശനിയാഴ്ച രാവിലെ 7.43ന് റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രതയുള്ള ഭൂചലനമുണ്ടായത്. സുനാമി സാധ്യതയില്ലെന്ന് കാലാവസ്ഥപഠനകേന്ദ്രം അറിയിച്ചു. സമുദ്രഅടിത്തട്ടില്‍ നിന്നും 10 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രം.

കാലിഫോര്‍ണിയയില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.0 തീവ്രതയുള്ള ഭൂചലനമാണ് അനുഭവപ്പെട്ടത്. പ്രദേശിക സമയം വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് നെവാഡ് അതിര്‍ത്തിക്കു സമീപം ലിറ്റില്‍ അന്റെലോപെ വാലിയില്‍ ഭൂചലനമുണ്ടായത്. തുടര്‍ന്ന് 5.9 തീവ്രതയുള്ള ഭൂചലനവും അനുഭവപ്പെട്ടതായി യു.എസ് ജിയോളജിക്കല്‍ സര്‍വെ അറിയിച്ചു.

ജപ്പാനില്‍ 5.3 തീവ്രതയുള്ള ഭൂചലനമാണ് അനുഭവപ്പെട്ടത്. നാമീ നഗരത്തിന് 257 കിലോമീറ്റര്‍ കിഴക്ക് വെള്ളിയാഴ്ച രാത്രി 8.23 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. 10.73 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വെ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here