അൽഐനിൽ മഴക്കെടുതി മൂലം ദുരിതത്തിലായ വിദേശികൾക്കു അഭയം നൽകിയതായി അധികൃതർ. ഏഷ്യൻ, അറബ്, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് റെഡ് ക്രസന്റ് ശാഖാ കര്യാലയവുമായി സഹകരിച്ചു അത്യാഹിത വിഭാഗം താൽക്കാലിക താമസമൊരുക്കിയത്. കോരിച്ചൊരിഞ്ഞ മഴ വീടുകളിലേക്കു കയറിയതോടെയാണു പാർപ്പിടങ്ങൾ ഉപേക്ഷിക്കേണ്ടിവന്നത്.

കുവൈത്താത്ത് , സാറൂജ്, ജാഹിലി, അൽഹീലി മേഖലയിൽ താമസിക്കുന്നവരുടെ താമസയിടങ്ങളിലാണു വെള്ളം കയറിയതെന്ന് അധികൃതർ വെളിപ്പെടുത്തി. 33 പേരെ വീടുകളിൽ നിന്നു ഒഴിപ്പിച്ചു നഗരത്തിലെ ഹോട്ടൽ അപാർട്ട്മെന്റുകളിലാണു താമസമൊരുക്കിയത്. അവശ്യസാധനങ്ങളും താമസവും ഒരുക്കുന്നതിനായി റെഡ്‌ക്രെസന്റ് വൊളന്റിയർമാരുടെ സഹായവുമുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here