ലണ്ടൻ: പള്ളിയിൽ വോട്ടർമാരുമായി കൂടിക്കാഴ്ച നടത്തവെ ബ്രിട്ടീഷ്​ എം.പി കുത്തേറ്റു മരിച്ചു. കിഴക്കൻ ഇംഗ്ലണ്ടിലെ എസ്സെക്സിലെ സൗത്ത് എൻഡ് വെസ്റ്റിൽനിന്നുള്ള പാർലമെന്‍റ്​ അംഗമായ​ ഡേവിഡ്​ ​അമേസ്​ (69) ആണ്​ മരിച്ചത്​. വെള്ളിയാഴ്ച ഉച്ചക്ക്​ ഒന്നിന്​ ലീ-ഓൺ-സീയിലെ ബെൽഫെയർസ് മെത്തഡിസ്റ്റ് പള്ളിയിലാണ്​ സംഭവം. പ്രധാനമന്ത്രി ബോറിസ് ജോൺസന്‍റെ കൺസർവേറ്റീവ് പാർട്ടി അംഗമാണ്​ ഇദ്ദേഹം.

സംഭവത്തിൽ 25കാരനെ അറസ്റ്റ്​ ചെയ്​തതായും ഇയാളുടെ പിന്നിൽ മറ്റാരുമില്ലെന്നും ​െപാലീസ്​ അറിയിച്ചു. കുത്താനുപയോഗിച്ച കത്തിയും കണ്ടെടുത്തു.

നിരവധി തവണ ഡേവിഡിന്​​ കുത്തേറ്റതായി ദൃക്​സാക്ഷികൾ അറിയിച്ചു. അദ്ദേഹത്തിന്‍റെ ജീവൻ രക്ഷിക്കാൻ ഉടൻ തന്നെ വൈദ്യസഹായങ്ങൾ നൽകിയെങ്കിലും എല്ലാം വിഫലമായി.

ഡേവിഡിന്‍റെ മരണത്തിൽ പാർലമെന്‍റിലെ മറ്റു അംഗങ്ങൾ നടുക്കം രേഖപ്പെടുത്തി. മാസത്തിലെ ആദ്യത്തെയും മൂന്നാമത്തെയും വെള്ളിയാഴ്ച ഇദ്ദേഹം വോട്ടർമാരുമായി പതിവായി കൂടിക്കാഴ്ച നടത്തിയിരുന്നു.1983ൽ ബാസിൽഡണിനെ പ്രതിനിധീകരിച്ചാണ്​ ഡേവിഡ്​ ആദ്യമായി പാർലമെന്‍റിലെത്തുന്നത്​. 1997ൽ​ സൗത്ത് എൻഡ്​ വെസ്റ്റിലേക്ക്​ തട്ടകം മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here