എണ്ണവില ഉയര്‍ത്തുന്നതിനുള്ള നടപടികളെ കുറിച്ച് ആലോചിക്കാന്‍ എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ യോഗം അടുത്തമാസം 17ന് ദോഹയില്‍ ചേരും. കഴിഞ്ഞ മാസം നടന്ന ചര്‍ച്ചകളുടെ തുടര്‍ച്ചയായാണ് അടുത്ത മാസം വീണ്ടും യോഗം ചേരുന്നത്.

ജനുവരി മാസത്തെ തോതിനു അനുസരിച്ച് ഉല്‍പാദനം നിയന്ത്രിക്കാനായിരുന്നു കഴിഞ്ഞ മാസം ദോഹയില്‍ ചേര്‍ന്ന എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ യോഗത്തിലെ ധാരണ. സൗദി, വെനസ്വേല, ഖത്തര്‍, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ പങ്കെടുത്ത യോഗത്തിനലെ ധാരണയോട് ഇറാന്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. അടുത്തമാസം നടക്കുന്ന ദോഹ ചര്‍ച്ചകളില്‍ ഇറാന്‍ പങ്കെടുക്കാന്‍ സാധ്യത കുറവാണ്. എന്നാല്‍ ഒപെകിലും പുറത്തുമുള്ള രാജ്യങ്ങള്‍ ഈ ധാരണയോട് അനുകൂല നിലപാടാണ് സ്വീകരിച്ചത്.

ആഗോള എണ്ണഉല്‍പാദനത്തിന്‍റെ 75 ശതമാനത്തോളം ഈ രാജ്യങ്ങളില്‍ നിന്നാണ്. അതുകൊണ്ട് തന്നെ ധാരണ ഫലം കാണുമെന്നാണ് പ്രതീക്ഷ. ഇറാനെ ഒഴിവാക്കി കൊണ്ട് ഉല്‍പാദനം നിയന്ത്രിക്കുന്നത് സംബന്ധിച്ച് മറ്റ് രാജ്യങ്ങള്‍ കരാറില്‍ ഏര്‍പ്പെടാനും സാധ്യതയുണ്ട്. അടുത്തമാസത്തെ ദോഹ സമ്മേളനത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകും. കരാര്‍ പ്രാബല്യത്തിലായാല്‍ ഈ മാസം അവസാനത്തോടെ എണ്ണവില അറുപത് ഡോളറിലെത്തുമെന്നാണ് കണക്കുകൂട്ടല്‍.

LEAVE A REPLY

Please enter your comment!
Please enter your name here