ഡിജിറ്റല്‍ യുഗത്തിലും ആളുകള്‍ സൈബര്‍ സുരക്ഷയെക്കുറിച്ച് ബോധവാന്മാരല്ലെന്ന് റിപ്പോര്‍ട്ട്. ലോകത്ത് ആളുകള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പാസ് വേര്‍ഡ് 123456 എന്നതാണെന്ന് ഗ്ലോബല്‍ പാസ്വേഡ് മാനേജര്‍ നോര്‍ഡ്പാസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റൊരു കോമണായ പാസ് വേര്‍ഡ് പാസ് വേര്‍ഡ് എന്നു തന്നെയാണ്. അക്കങ്ങള്‍ ആണ് കൂടുതല്‍ പേരും ഉപയോഗിക്കുന്നത്.

ഇത്തരം പാസ് വേര്‍ഡുകള്‍ ഹാക്ക് ചെയ്യാന്‍ ഒരു സെക്കന്‍ഡ് പോലും വേണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തപ്പെടുകയും അതുവഴി പലതരം അപകടങ്ങളുണ്ടാകുകയും ചെയ്യുന്നതിനെത്തുടര്‍ന്ന് പാസ് വേര്‍ഡുകള്‍ കൂടുതല്‍ സ്‌ട്രോങ്ങാക്കേണ്ടതിനെക്കുറിച്ച് പോലീസും മറ്റ് വിവിധ വകുപ്പുകളും ആവര്‍ത്തിച്ച് മുന്നറിയിപ്പുകള്‍ നല്‍കുമ്പോഴും ആളുകള്‍ ഇതേക്കുറിച്ച് ബോധവാന്മാരല്ലെന്ന് തെളിയിക്കുന്നതാണ് റിപ്പോര്‍ട്ട്.

‘ഡിജിറ്റല്‍ ലൈഫിലേക്കുള്ള പ്രവേശന കവാടമാണ് പാസ്വേഡുകള്‍ എന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. കൂടുതല്‍ കൂടുതല്‍ സമയം ഓണ്‍ലൈനില്‍ ചെലവഴിക്കുന്നതിനാല്‍. സൈബര്‍ സുരക്ഷയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടത് വളരെ പ്രധാനമാണ്. നോര്‍ഡ്പാസ് സിഇഒ ജോനാസ് കാര്‍ക്ലിസ് പ്രസ്താവനയില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here