ലണ്ടൻ: ഇന്ത്യൻ പൗരന്മാർക്ക് കുറഞ്ഞ നിരക്കിൽ വിസ നൽകാനും നടപടിക്രമങ്ങൾ ലളിതമാക്കാനും ബ്രിട്ടീഷ് സർക്കാരിന്റെ നീക്കം.ഇന്ത്യയുമായി വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇത്. വിഷയത്തിൽ ഔദ്യോഗിക ചർച്ച നടത്താനായി യു.കെ അന്താരാഷ്ട്ര വ്യാപാര സെക്രട്ടറി ആനി മേരി ട്രെവല്യൻ ഈ മാസം ഇന്ത്യയിലെത്തും. കുടിയേറ്റ നിയമം ഇളവുചെയ്യണമെന്ന്​ ഇന്ത്യ ഏറെക്കാലമായി ബ്രിട്ടനോട് ആവശ്യപ്പെടുന്നുണ്ട്.

നിയമത്തിൽ ഇളവ് വരുത്തിയാൽ ഇന്ത്യയിൽ നിന്ന് ബ്രിട്ടനിലെത്തുന്ന യുവാക്കൾക്ക് 3 വർഷം വരെ അവിടെ താമസിച്ച് ജോലി ചെയ്യാൻ സാധിക്കും. ഉപരിപഠനത്തിനായി പോകുന്ന വിദ്യാർത്ഥികളുടെ വിസ ഫീസ് കുറയ്ക്കുകയും പഠന ശേഷം ഒരു നിശ്ചിത കാലയളവ് വരെ രാജ്യത്ത് താമസിക്കാനും അനുവാദം ലഭിക്കും . ഇതു കൂടാതെ ​ ബ്രിട്ടനിൽ ജോലി ചെയ്യുന്നതിനും ടൂറിസ്റ്റുകൾക്കും ഏർപ്പെടുത്തിയിരിക്കുന്ന വിസ നിരക്കിലും മാറ്റമുണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here