യുവതിയെ തട്ടിക്കൊണ്ടുപോയി ആഴ്ചകളോളം തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ച യൂട്ടാ സ്വദേശി അറസ്റ്റില്‍. സാള്‍ട്ട് ലേക്ക് സിറ്റിയിലെ റാമോണ്‍ മാര്‍സിയോ മാര്‍ട്ടിനെസ് എന്ന 39 കാരനാണ് അറസ്റ്റിലായത്. യൂട്ടയിലെ സാള്‍ട്ട് ലേക്ക് സിറ്റിയിലെ വീട്ടില്‍ വച്ചാണ് മാര്‍ട്ടിനെസിനെ അറസ്റ്റ് ചെയ്തത്. ഈ വീട്ടില്‍ തടവിലാക്കപ്പെട്ട നിലയില്‍ യുവതിയെ കണ്ടെത്തുകയും ചെയ്തു. യുവതിയുടെ കണ്ണുകളില്‍ ചതവേറ്റ പാടുകളുണ്ടായിരുന്നു. വാരിയെല്ലുകള്‍ വേദനിക്കുന്നതായും ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുള്ളതായും യുവതി പോലീസിനോട് പറഞ്ഞു.

മാര്‍ട്ടിനെസ് യുവതിയുടെ കയ്യില്‍ ആറ് എന്ന നമ്പര്‍ കൊത്തിയിരുന്നു. ‘ഒന്നുകില്‍ തന്നെ സ്‌നേഹിക്കുക, അല്ലെങ്കില്‍ മരിക്കാന്‍ തയ്യാറാകുക ഇതിനായി ആറ് മാസത്തെ സമയപരിധി നല്‍കും. ഇതിന്റെ അടയാളമായാണ് യുവതിയുടെ കയ്യില്‍ ആറ് എന്ന നമ്പര്‍ കൊത്തിയത്. കഴിഞ്ഞ ദിവസം മാത്രം ആറ് തവണ താന്‍ പീഡനത്തിനിരയായതായി യുവതി അറിയിച്ചു.

മാര്‍ട്ടിനെസ് തന്നെ രണ്ടുതവണ മൂത്രമൊഴിക്കുന്നതുവരെ കഴുത്ത് ഞെരിച്ചതായി സ്ത്രീ ഉദ്യോഗസ്ഥരോട് പറഞ്ഞു. കഴുത്തില്‍ കത്തി വെച്ചും തലയ്ക്കു നേരെ തോക്ക് ചൂണ്ടിയും നിരവധി തവണ തന്നെ ഭീഷണിപ്പെടുത്തി. ബെല്‍റ്റ് ഉപയോഗിച്ച് മര്‍ദിക്കുകയും ചെയ്തു.

അതേസമയം കസ്റ്റഡിയിലെടുത്തതിന് ശേഷം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോള്‍ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്ന് മാര്‍ട്ടിനെസ് സമ്മതിച്ചതായി സത്യവാങ്മൂലത്തില്‍ പറയുന്നു. അറസ്റ്റിലാകുന്ന രാത്രി യുവതിയെ അരിസോണയിലെ മറ്റൊരു വസതിയിലേക്ക് മാറ്റാന്‍ താന്‍ പദ്ധതിയിട്ടിരുന്നതായും ഇയാള്‍ സമ്മതിച്ചു.

മാര്‍ട്ടിനെസിന്റെ തോക്കുകളുടെ ശേഖരവും വന്‍തോതില്‍ പണത്തിന്റെ ലഭ്യതയും കണക്കിലെടുത്ത് ജാമ്യമില്ലാതെ തടവിലിടാന്‍ പോലീസ് ശുപാര്‍ശ ചെയ്തു. കാലിഫോര്‍ണിയ, ഒറിഗോണ്‍, അരിസോണ എന്നിവിടങ്ങളില്‍ ബിസിനസുകളുള്ള ‘കോടീശ്വരന്‍’ ആണെന്നാണ് മാര്‍ട്ടിനെസ് പോലീസിന് സ്വയം പരിചയപ്പെടുത്തിയത്.

 

LEAVE A REPLY

Please enter your comment!
Please enter your name here