ഒമാനില്‍ ശന്പളം ലഭിക്കാതെ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ തൊഴിലാളികളുടെ സഹായത്തിന് കേന്ദ്രസര്‍ക്കാര്‍ ഇടപടെുന്നു. പ്രശ്നത്തില്‍ ആവശ്യമായ നടപടികള്‍ എടുക്കാന്‍ മസ്കറ്റിലെ ഇന്ത്യന്‍ എംബസിക്ക് നിര്‍ദേശം നല്‍കിയതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു.

എണ്‍പതോളം ഇന്ത്യക്കാരാണ് ശന്പളവും ഭക്ഷണവുമില്ലാതെ ഒമാനില്‍ ദുരിതമനുഭവിക്കുന്നത്. ശന്പളവും ഭക്ഷണവും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഇവര്‍ ജോലിസ്ഥലത്ത് പ്രതിഷേധിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പ്രശ്നത്തില്‍ ഇടപെടാന്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയം ഇന്ത്യന്‍ എംബസിക്ക് നിര്‍ദേശം നല്‍കിയത്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് എംബസി ഇവര്‍ക്ക് അടിയന്തരസഹായം ലഭ്യമാക്കിയിട്ടുണ്ട്. ശന്പളം നല്‍കാത്തതു സംബന്ധിച്ച് ഒമാന്‍ തൊഴില്‍വകുപ്പിനു എംബസിയുടെ സഹായത്തോടെ തൊഴിലാളികള്‍ പരാതി നല്‍കുകയും ചെയ്യും.

കുടുങ്ങി കിടക്കുന്ന എണ്‍പതു തൊഴിലാളികളെയും തിരികെയെത്തിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും സുഷമ സ്വരാജ് അറിയിച്ചു. വിഷയം ഒമാന്‍ സര്‍ക്കാരുമായി നയതന്ത്രതലത്തില്‍ ഉന്നയിക്കാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം തൊഴിലാളികള്‍ക്ക് ശന്പളവും ഭക്ഷണവും നല്‍കാതിരുന്ന സംഭവത്തെ കുറിച്ച് പരിശോധിച്ച് വരികയാണെന്ന് ഒമാന്‍ തൊഴില്‍മന്ത്രാലയം അറിയിച്ചു. തൊഴിലാളികളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടതായി തെളിഞ്ഞാല്‍ കന്പനികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here